ദിലീപിന്‍റെ കമ്മാരസംഭവം ഷൂട്ടിംഗ് മലപ്പുറത്ത് പുനരാരംഭിച്ചു!!

നവാഗതനും പരസ്യസംവിധായകനുമായ രതീഷ് അമ്പാട്ട് ഒരുക്കുന്ന കമ്മാരസംഭവത്തിന്‍റെ ഷൂട്ടിങ് മലപ്പുറത്ത് പുനരാരംഭിച്ചു. രാമലീലയുടെ വമ്പൻ വിജയത്തിൽ ആഹ്ലാദിക്കുന്ന ദിലീപ് ആരാധകർക്ക് മറ്റൊരു സന്തോഷ വാർത്ത കൂടിയായാകും ഇത് എന്നതിൽ സംശയമില്ല. മലപ്പുറം വേങ്ങരയിലാണ് കമ്മാരസംഭവത്തിന്‍റെ…

നവാഗതനും പരസ്യസംവിധായകനുമായ രതീഷ് അമ്പാട്ട് ഒരുക്കുന്ന കമ്മാരസംഭവത്തിന്‍റെ ഷൂട്ടിങ് മലപ്പുറത്ത് പുനരാരംഭിച്ചു. രാമലീലയുടെ വമ്പൻ വിജയത്തിൽ ആഹ്ലാദിക്കുന്ന ദിലീപ് ആരാധകർക്ക് മറ്റൊരു സന്തോഷ വാർത്ത കൂടിയായാകും ഇത് എന്നതിൽ സംശയമില്ല. മലപ്പുറം വേങ്ങരയിലാണ് കമ്മാരസംഭവത്തിന്‍റെ ചിത്രീകരണം ഇന്ന് പുനരാരംഭിച്ചത്.

മുരളി ഗോപി തിരക്കഥയൊരുക്കുന്ന സിനിമ എന്ന പ്രതീക്ഷ കൂടി കമ്മാരസംഭവം പ്രേക്ഷകർക്ക് നൽകുന്നുണ്ട്. 20 ദിവസത്തോളം ഷൂട്ടിംഗ് ബാക്കിനിൽക്കവേ മലയാറ്റൂർ വനത്തിൽ ഷൂട്ടിങിനുള്ള ഒരുക്കങ്ങൾ നടത്തുമ്പോഴായിരുന്നു ദിലീപിന്റെ അറസ്റ്റ്.

ഗോകുലം മൂവീസാണ് സിനിമയുടെ നിർമാണം നിർവഹിക്കുന്നത്. രാമലീലയ്ക്കു ശേഷം വമ്പൻ ബഡ്ജറ്റിലൊരുങ്ങുന്ന ദിലീപ് ചിത്രം കൂടിയാണ് കമ്മാരസംഭവം. 20 കോടി രൂപയാണ് സിനിമയുടെ ബഡ്ജറ്റ്.

സിദ്ധാർത്ഥ്, ബോബി സിൻഹ തുടങ്ങിയ പ്രമുഖ താരങ്ങളും കമ്മാരസംഭവത്തിന്‍റെ ഭാഗമാകുന്നുണ്ട്. ദിലീപ്, സിദ്ധാർത്ഥ്, ബോബി സിൻഹ കോമ്പിനേഷൻ സീനുകളാണ് തുടർന്ന് ചിത്രീകരിക്കുന്നത്. രാമലീലയ്ക്ക് ശേഷം ദിലീപ് സിനിമകളിൽ വളരെയധികം പ്രതീക്ഷകൾ നൽകുന്ന സിനിമ കൂടിയാണ് കമ്മാരസംഭവം…