Categories: Malayalam Article

ദുബായ് 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട മലയാളി തന്റെ അനുഭവം പറയുന്നു

കഴിഞ്ഞ ദിവസം ദുബായിയെ ഞെട്ടിച്ചുകൊണ്ടാണ് ആ വാർത്ത എത്തിയത്. പുലർച്ചെ ദുബായ്, റാ​ഷി​ദി​യ മെ​ട്രോ​സ്റ്റേ​ഷനടുത്തുവെച്ചുണ്ടായ ബസ് അപകടത്തിൽ 17 പേരാണ് മരണപ്പെട്ടത്. ഇതിൽ 8മലയാളികളും ഉണ്ടായിരുന്നു. എന്നാൽ ബസിൽ ഉണ്ടായിരുന്ന മലയാളിയായ യുവാവ് നി​ധി​ന്‍ ലാ​ല്‍​ജി അത്ഭുതകരമായാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത്. അപകടത്തിന്റെ നടുക്കം നിതിനിൽ നിന്നും ഇത് വരെ വിട്ടുമാറിയിട്ടില്ല. തന്റെ കൺമുന്നിൽ വെച്ച് തന്റെ കൂടെയുള്ളവർ മരണപ്പെടുന്ന രംഗം ഇപ്പോഴും നിധിന്റെ കണ്ണിൽ നിന്നും മാഞ്ഞു പോയിട്ടില്ല. സംഭവത്തെ കുറിച്ച് നിതിൽ പറയുന്നത് ഇങ്ങനെ,

ഒ​മാ​നി​ല്‍ ഈദ് അ​വ​ധി ആ​ഘോഷിച്ച ശേ​ഷം ദു​ബാ​യി​ലേ​ക്ക് തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ബസിൽ ഉള്ളവർ. എന്നാൽ റാ​ഷി​ദി​യ മെ​ട്രോ​സ്റ്റേ​ഷനടുത്തുള്ള ​റോ​ഡി​ലെ ഹൈ​റ്റ് ബാ​രി​യ​റി​ല്‍ ബ​സ് ഇ ടി​ച്ചു​ക​യ​റി. അപ്പോഴേക്കും ബസിൽ ഉള്ളവരുടെ അലർച്ച മാത്രമാണ് കേൾക്കാൻ കഴിഞ്ഞത്. അൽപ്പ സമയം കൊണ്ട് തെന്നെ ബസ് ചോരപ്പുഴയായി. ബസിൽ രക്തം ഒഴുകുന്നു. ബസിന്റെ ഇടത് വശമാണ് അപകടത്തിൽ പെട്ടത്. അവിടെ ഇരുന്നവർ മരിക്കുന്നത് ഞാൻ നേരിൽ കണ്ടു. എന്നാൽ എനിക്ക് മുഖത്ത് ഒരു ചെറിയ മുറിവ് മാത്രമാണ് ഉണ്ടായത്. ഇത് പറയുമ്പോഴും നിധിന്റെ നടുക്കം വിട്ടുമാറിയില്ലായിരുന്നു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം യു​എ​ഇ സ​മ​യം 5.40ന് ​ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് റോ​ഡി​ല്‍ റാ​ഷി​ദി​യ മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. മ​രി​ച്ച​വ​രി​ല്‍ 12 പേ​ര്‍ ഇ​ന്ത്യ​ക്കാ​രാ​ണ്.ര​ണ്ടു പാ​ക് സ്വ​ദേ​ശി​ക​ളും അ​യ​ര്‍​ല​ന്‍​ഡ്, ഒ​മാ​ന്‍ സ്വ​ദേ​ശി​ക​ളും മ​രി​ച്ച​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ഒ​മാ​നി​ലെ മ​സ്ക​റ്റി​ല്‍​നി​ന്നു ദു​ബാ​യി​ലേ​ക്കു വ​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

Devika Rahul