Categories: Malayalam Article

ഹുവായ് ഫോൺ ഉടമകൾക്ക് എട്ടിന്റെ പണി; ഇനി മുതൽ ഫേസ്ബുക് സേവനം ലഭ്യമല്ല!

ഹുവായ് ഫോണുകളിൽ ഇനി മുതൽ ഫേസ്ബുക് സേവനങ്ങൾ ലഭ്യമാകുകയില്ല. അമേരിക്കയും ചൈനയും തമ്മിൽ നിൽക്കുന്ന വ്യാപാര യുദ്ധത്തിന്റെ ഫലമായാണ് ഫേസ്ബുക് ഇത്തരത്തിൽ ഒരു നീക്കം ഫേസ്ബുക്കിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഫേസ്ബുക് അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാനുള്ള പെർമിഷൻ ഫോണിൽ നിന്നും നീക്കി.ചൈനീസ് സൈന്യവും ഇന്റലിജന്‍സും വിദേശരാജ്യങ്ങളില്‍ നടത്തുന്ന ചാരപ്പണിയില്‍ ഹുവായ് കമ്ബനി പ്രധാന പങ്ക് വഹിക്കുന്നതായി ആരോപണം ഉണ്ടായതോടെയാണ് ഫേസ്ബുക് ഇങ്ങനൊരു നടപടി സ്വീകരിച്ചത്. 

ഹുവായ് നെറ്റ്‌വർക്ക്, ഇലക്ട്രോണിക്സ് ഉപകാരണങ്ങൾ എല്ലാം നേരുത്തേ തന്നെ അമേരിക്ക ഉപേക്ഷിച്ചിരുന്നു. ഇപ്പോഴിതാ ഹുവായ് കമ്പനിയെ ഫേസ്ബുക്കും കയ്യൊഴിഞ്ഞിരിക്കുകയാണ്.

Devika Rahul