ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്ത തന്റെ സോലോ എന്ന പുതിയ ചിത്രം പരാജയപ്പെടുന്നതിന്റെ സങ്കടത്തിലാണ് ദുല്‍ഖര്‍ സല്മാന്. സോലോയെ കൂവി തോല്‍പ്പിക്കരുത് എന്ന് പറഞ്ഞ് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ എഴുതിയ വികാരഭരിതമായ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു.
സോലോ എന്ന ചിത്രത്തിനെ കളിയാക്കിയും കൂവിയും മോശം അഭിപ്രായങ്ങള്‍ പ്രചരിപ്പിച്ചും കൊല്ലരുത് എന്ന് അപേക്ഷിച്ചുകൊണ്ടായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദ്വിഭാഷ ചിത്രമായതിനാല്‍ ചില താളപ്പിഴകള്‍ സംഭവിച്ചു പോയിട്ടുണ്ട് എന്നും, എന്നിരുന്നാലും സിനിമ തകര്‍ക്കുന്നത് തങ്ങളെ കൊല്ലുന്നതിന് സമമാണെന്നും ദുല്‍ഖര്‍ എഴുതി