ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിന് തെന്നിന്ത്യന്‍ നായികയുടെ മറുപടി.!!

ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്ത തന്റെ സോലോ എന്ന പുതിയ ചിത്രം പരാജയപ്പെടുന്നതിന്റെ സങ്കടത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍. സോലോയെ കൂവി തോല്‍പ്പിക്കരുത് എന്ന് പറഞ്ഞ് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ എഴുതിയ വികാരഭരിതമായ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു.ഇപ്പോഴിതാ…

ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്ത തന്റെ സോലോ എന്ന പുതിയ ചിത്രം പരാജയപ്പെടുന്നതിന്റെ സങ്കടത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍. സോലോയെ കൂവി തോല്‍പ്പിക്കരുത് എന്ന് പറഞ്ഞ് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ എഴുതിയ വികാരഭരിതമായ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു.ഇപ്പോഴിതാ ആ പോസ്റ്റിന് മറുപടി പറഞ്ഞും, സോലോയ്ക്ക് പിന്തുണ അറിയിച്ചും തെന്നിന്ത്യന്‍ താരം കസ്തൂരി. നമ്മുടെ സര്‍ഗാത്മകമായ കാഴ്ചപ്പാടുകള്‍ മറ്റുള്ളവര്‍ക്ക് വിവരിച്ചുകൊടുക്കുന്നത് വലിയ സങ്കടമാണെന്ന് കസ്തൂരി പറയുന്നു. കസ്തൂരിയുടെ വാക്കുകളിലൂടെ.ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സോലോ എന്ന ചിത്രത്തിനെ കളിയാക്കിയും കൂവിയും മോശം അഭിപ്രായങ്ങള്‍ പ്രചരിപ്പിച്ചും കൊല്ലരുത് എന്ന് അപേക്ഷിച്ചുകൊണ്ടായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദ്വിഭാഷ ചിത്രമായതിനാല്‍ ചില താളപ്പിഴകള്‍ സംഭവിച്ചു പോയിട്ടുണ്ട് എന്നും, എന്നിരുന്നാലും സിനിമ തകര്‍ക്കുന്നത് തങ്ങളെ കൊല്ലുന്നതിന് സമമാണെന്നും ദുല്‍ഖര്‍ എഴുതിഈ പോസ്റ്റിന് പിന്തുണയുമായിട്ടാണ് തെന്നിന്ത്യന്‍ താരം കസ്തൂരി രംഗത്തെത്തിയിരിയ്ക്കുന്നത്. ട്വിറ്ററിലൂടെയാണ് നടിയുടെ പ്രതികരണം. സോലോ തീര്‍ച്ചയായും കാണുമെന്ന് നടി പറയുന്നു.ദുല്‍ഖര്‍, ഈ അടുത്ത് ഞാന്‍ താങ്കളുടെ പറവ എന്ന ചിത്രം കണ്ടു. മറ്റുള്ളവര്‍ സ്വീകരിക്കാത്ത വഴികള്‍ തിരഞ്ഞെടുക്കുന്ന നിങ്ങളുടെ കഴിവിനെ ഞാന്‍ ബഹുമാനിക്കുന്നു- എന്ന് പറഞ്ഞാണ് ട്വീറ്റ് തുടങ്ങുന്നത്.