Categories: Film News

നടി ജ്യോതി കൃഷ്ണയുടെ വിവാഹ ഫോട്ടോകൾ കാണാം !!

ലൈഫ് ഓഫ് ജോസൂട്ടി, പാതിരാമണല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ നടി ജ്യോതികൃഷ്ണ വിവാഹിതയായി. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ മനസ് കീഴടക്കിയ നായികയാണ് ജ്യോതി കൃഷ്ണ.

ലൈഫ് ഓഫ് ജോസൂട്ടി, പാതിരാമണല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ നടി ജ്യോതികൃഷ്ണ വിവാഹിതയായി. സൗഹൃദത്തിലൂടെ വന്ന് വിവാഹത്തിലെത്തിയ കഥയില്‍ ജ്യോതികൃഷ്ണയുടെ നായകന്‍ മലയാളികൾക്ക് ഏറെ സുപരിചിതയായ നായികാ രാധികയുടെ സഹോദന്‍ അരുണ്‍ ആണ്.

സിനിമയില്‍ നിന്നും ഇടവേളയെടുത്ത് ജ്യോതികൃഷ്ണ ദുബായ് എഫ്‌എമ്മില്‍ ജോലി ചെയ്തിരുന്ന കാലത്താണ് ഇരുവരും പരിചയപ്പെട്ടത്. ദുബായിലായിരുന്നു അരുണും ജോലി ചെയ്യുന്നത് ഈ സമയത്ത് ഒരു കോമണ്‍ സുഹൃത്തു വഴിയായിരുന്നു പരിചയപ്പെടല്‍. അന്നു വിവാഹത്തെക്കുറിച്ചു ചിന്തിച്ചിട്ടില്ലെന്നു പറഞ്ഞപ്പോള്‍ സുഹൃത്തുക്കളായി തുടരാമെന്നു പറയുകയായിരുന്നു അരുണ്‍. സ്കൈപ്പിലൂടെ ചാറ്റ് ചെയ്തു തുടങ്ങി പരസ്പരം മനസ്സിലാക്കി ഒരുവര്‍ഷം കഴിഞ്ഞായിരുന്നു ഇരുവരും നേരില്‍ കണ്ടത്.നേരില്‍ കാണും മുന്‍പേ ഇരുവീട്ടുകാരും ജാതകം നോക്കി വിവാഹ നിശ്ചയത്തിനും വിവാഹത്തിനുമുള്ള തീയതി കുറിച്ചുകഴിഞ്ഞിരുന്നു. മെയ് 26 നായിരുന്നു വിവാഹനിശ്ചയം നടന്നത്.

തൃശൂരില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ഭാവന,സുരേഷ് േഗാപി, മിയ,ശ്രുതിലക്ഷ്മി, കൃഷ്ണപ്രഭ, സംവിധായകരായ ജോഷി, ജീത്തു ജോസഫ് തുടങ്ങി ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ ആശംസ അര്‍പ്പിച്ചെത്തി. സിനിമയെ നന്നായി അറിയുന്ന രാധിക കുടുംബത്തിലുള്ളത് തന്റെ ഭാഗ്യമാണെന്ന് ജ്യോതികൃഷ്ണ നേരത്തെ പറഞ്ഞിരുന്നു. കാര്യം വിവാഹം കഴിഞ്ഞു ദുബായിലേക്കു പറക്കാനാണ് പദ്ധതിയെങ്കിലും അഭിനയത്തോടു ഗുഡ്ബൈ പറയില്ലെന്നും ജ്യോതികൃഷ്ണ പറഞ്ഞിരുന്നു.

ജ്യോതി കൃഷ്ണയുടെ വിവാഹത്തിന് മുന്‍പ് തന്നെ നടി പുറത്ത് വിട്ട വിവാഹ പ്രോമോ വീഡിയോ ഇപ്പോള്‍ വൈറലാണ്. യഥാര്‍ഥ കഥയെ ആസ്പദമാക്കി ഒരുക്കിയ ഈ മ്യൂസിക്കല്‍ ആല്‍ബത്തില്‍ ജ്യോതികൃഷ്ണ പാടി അഭിനയിച്ചിരിക്കുന്നു എന്നതും ഒരു പ്രത്യേകതയാണ്. ആല്‍ബത്തിന്റെ ക്ലൈമാക്സില്‍ വരന്‍ അരുണും എത്തുന്നുണ്ട്. എക്സോട്ടിക് വെഡ്ഡിങ് ആല്‍ബംസാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

Devika Rahul