Categories: Malayalam Article

പ്രണയവും ജീവിതവും രണ്ടും രണ്ടാണ്… ! പ്രണയിനികൾക്കായി ഹൃദയത്തിൽ തൊട്ട ഒരു അനുഭവ കഥ !!

പ്രണയിക്കാത്തവരായി ആരും തന്നെ ഇല്ല. മനസ്സിലെങ്കിലും തന്റെ പങ്കാളി ഇതുപോലെയായിരിക്കണം എന്ന് ചിന്തിച്ചിട്ടുണ്ടാകും. അത് സ്ത്രീകളായാലും പുരുഷന്മാരായാലും. പ്രണയിക്കുമ്പോള്‍ ആരും ഭാവി എന്താകുമെന്ന് ചിന്തിക്കുകയില്ല. എന്നാല്‍ അവിടെയും ചില വിരുതന്മാര്‍ അല്ലെങ്കില്‍ വിരുതത്തികള്‍ ഉണ്ടാകും. ഇപ്പോഴത്തെ ആളെക്കാള്‍ മികച്ച ആളെ കാണുമ്പോള്‍ അതിലോട്ട് ചായുന്നവര്‍. ഇങ്ങനെയുള്ളവര്‍ക്ക് ആത്മാര്‍ത്ഥ പ്രണയം എന്നൊന്നില്ല.

എന്നാല്‍ ഈ കാലഘട്ടത്തില്‍ എല്ലാവര്‍ക്കും കാമുകീകാമുകന്മാരായിരിക്കാനാണ് ഇഷ്ടം. കാരണം ഇവര്‍ ഒരിക്കലും പരാതി പറയാറില്ല. ഒരു കാര്യം വേണമെന്ന് നിര്‍ബന്ധിക്കാറില്ല. എന്നാല്‍ ഭാര്യമാര്‍ അങ്ങനെയല്ല. അവര്‍ ആവശ്യങ്ങള്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരോട് പറയും. ആവശ്യങ്ങളും പരാതികളും കൂടി വരുമ്പോളാണ് കാമുകിയെ കുറിച്ചുള്ള ചിന്ത വരുന്നത്. അവളാണെങ്കില്‍ ഇങ്ങനെ പരാതി പറയില്ലായിരുന്നുയെന്ന്. അവടെയാണ് കാമുകിയെ കുറിച്ചുള്ള ചിന്ത ആരംഭിക്കുന്നതും.

ഇതുപോലെ തന്നെ ഭാര്യമാരും ചിന്തിക്കക. തന്റെ കാമുകനായിരുന്നെങ്കില്‍ താന്‍ ചോദിക്കാതെ തന്നെ തനിക്ക് എല്ലാം കൊണ്ടു തരുമായിരുന്നു. ഇങ്ങനെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. പിന്നെ ജീവിതത്തിലെ ഓരോ കാര്യത്തെ കുറിച്ചും ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് തന്റെ കാമുകിയെ കുറിച്ച് അല്ലെങ്കില്‍ കാമുകനെ കുറിച്ച് ചിന്തിച്ചു തുടങ്ങും. ഞാന്‍ അവളെ വിവാഹം കഴിച്ചാല്‍ മതിയായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ ഇങ്ങനെ പരാതി കേള്‍ക്കേണ്ടി വരില്ലായിരുന്നു എന്ന്. ഇങ്ങനെ തന്നെയാണ് ഭാര്യമാരും ചിന്തിക്കുന്നത്.

എന്നാല്‍ ഇങ്ങനെ ചിന്തിക്കുന്നവര്‍ക്ക് തെറ്റി. കാരണം ഒരു ഭാര്യയ്ക്ക് അല്ലെങ്കില്‍ ഒരു ഭര്‍ത്താവിന് എപ്പോഴും കാമുകന്മാരായി ജീവിക്കാന്‍ കഴിയില്ല. വിവാഹം കഴിയുന്നതോടു കൂടി അവരുടെ ഉത്തരവാദിത്വങ്ങള്‍ കൂടുകയാണ്. പിന്നെ ജീവിതത്തില്‍ വരുന്ന പ്രശ്‌നങ്ങള്‍ നേരിടാന്‍ പങ്കാളികള്‍ പരസ്പരം ചില പരിഭവങ്ങളും പ്രയാസങ്ങളും പറഞ്ഞെന്നു വരും. അത് ജീവിതത്തിന്റെ ഭാഗമാണ്. പ്രണയിച്ചു വിവാഹം കഴിക്കുന്നവര്‍ കുറച്ചു കാലം കാഴിയുമ്പോള്‍ പിരിയുന്നതിന് പ്രധാന കാരണവും ഇതുതന്നെയാണ്.

കാരണം പ്രണയിക്കുമ്പോള്‍ ഇവര്‍ തങ്ങളുടെ ഭാവി ജീവിതത്തില്‍ ഉണ്ടാകാന്‍ പോകുന്ന പ്രശ്‌നങ്ങളെ കുറിച്ച് ചിന്തിക്കില്ല. ജീവിതത്തിലേക്ക് കടന്നു കഴിയുമ്പോള്‍ പ്രശ്‌നങ്ങള്‍ നേരിടാതെ പരസ്പരം പഴിചാരി തുടങ്ങും. പ്രണയിക്കുമ്പോള്‍ ഇങ്ങനെയായിരുന്നില്ലല്ലോ എന്ന ചോദ്യമാകും ആദ്യം വരുന്നത്. പിന്നെ ഈ പ്രശ്‌നം അവസാനിക്കുന്നത് ഇവര്‍ വേര്‍പിരിയുമ്പോഴാണ്. എന്നാല്‍ പ്രണയവും ജീവിതവും രണ്ടും രണ്ടാണെന്ന് മനസ്സിലാക്കുന്നവര്‍ ജീവിതത്തില്‍ വിജയിക്കുക തന്നെ ചെയ്യും.

source: malayali vartha

Devika Rahul