പ്രഭാസിനെ അങ്ങനെ മറന്നുകളയുമോആരാധകര്‍ക്ക് ആശ്വാസവാക്കുമായ് അനുഷ്ക

തെന്നിന്ത്യന്‍ താരങ്ങളുടെ പ്രിയ ജോഡികളാണ് പ്രഭാസും അനുഷ്‌കയും. ബാഹുബലി ഹിറ്റായ ശേഷം ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പരന്നു. പ്രണയ വാര്‍ത്ത ഇരുവരും നിഷേധിച്ചിരിക്കുകയാണ്.
പ്രഭാസിന്റെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 23 ന് എല്ലാവരും നോക്കിയത് അനുഷ്‌കയുടെ പിറന്നാള്‍ ആശംസകളായിരുന്നു. ഇതേ ദിവസം വിവാഹത്തെ കുറിച്ച്‌ ഇരുവരും സംസാരിക്കുമെന്ന് ഏവരും കരുതി.ആരാധകരും സിനിമാ താരങ്ങളും പ്രഭാസിന് ആശംസ അറിയിച്ചപ്പോള്‍ അനുഷ്‌ക വൈകിയാണ് എത്തിയത്. പിന്നീട് അനുഷ്‌കയും പിറന്നാള്‍ ആശംസകള്‍ ഏകി.
രണ്ടുപേരുടേയും ആരാധകര്‍ വിവാഹ കാര്യമാണ് എന്നാല്‍ ചര്‍ച്ച ചെയ്തത്. അനുഷ്‌കയുടെ കമന്റിന് താഴെ നിങ്ങള്‍ എത്രയും പെട്ടെന്ന് വിവാഹിതരാകണമെന്നുള്ള കമന്റുകള്‍ നിറയുകയാണ് .

Devika Rahul