പ്രിത്വിരാജിന് ശേഷം കേരളത്തിലേക്കുള്ള അടുത്ത ലംബോർഗിനി കോട്ടയത്ത് എത്തി മക്കളേ..

Follow Us :

ലംബോർഗിനി! ഏതൊരു വാഹനപ്രേമിയുടെയും സ്വപ്ന വാഹനം. രൂപത്തിലും ഭാവത്തിലും വ്യത്യസ്തത നില നിർത്തുന്ന ഈ വാഹനം സ്വന്തമാക്കാൻ ആരാണ് കൊതിക്കാത്തത്? എന്നാൽ കേരളത്തിലെ റോഡുകൾ ലംബോർഗിനിയുടെ ഘടനയ്ക്ക് യോജിച്ചതല്ല എന്ന കാരണത്താൽ ആ മോഹം ഉള്ളിൽ കൊണ്ട് നടക്കുന്ന നിരവധി വാഹന പ്രേമികളാണ് ഉള്ളത്. 

അത് പോലെ കോട്ടയത്തെ രണ്ടു വാഹനപ്രേമികളായ സിറിൽ ഫിലിപ് എന്ന പിതാവും സൂരജ് എന്ന മകനും ആണ് തങ്ങളുടെ നീണ്ട നാളത്തെ സ്വപ്നം സാക്ഷാത്കരിച്ചത്. നീണ്ട അഞ്ചു വർഷത്തെ അദ്വാനത്തിന്റെ ഫലമായാണ് ഇവർ ഇവരുടെ സ്വപ്നം സഫലീകരിച്ചത്. വര്ഷങ്ങള് കൊണ്ടുള്ള ഇവരുടെ കാത്തിരിപ്പാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. ലംബോര്‍ഗിനി ഹുറകാൻ എല്‍പി 610 4 ആണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്.  ഈ സന്തോഷ വേളയിൽ സിറിൽ പറയുന്നത് ഇങ്ങനെ, 

ഇന്ത്യക്കാരനായതുകൊണ്ട് ഗൾഫിലെ ഷോറൂമിൽ കയറാൻ വരെ ബുദ്ധിമുട്ടായിരുന്നു. പിന്നീട് അവിടെ വച്ച് ലംബോര്‍ഗിനി അവന്റഡോര്‍ ഓടിച്ചു. അന്നു തുടങ്ങിയ ആഗ്രഹമാണ് അവന്റഡോര്‍ സ്വന്തമാക്കണമെന്നത്. അവന്റഡോറായിരുന്നു സ്വപ്നത്തിൽ മുഴുവൻ. എങ്കിലും സ്വന്തമാക്കിയത് ഹുറകാനാണ്. കാരണം നമ്മുടെ നാട്ടിലെ സാഹചര്യത്തിന് അവന്റഡോറിനെക്കാള്‍ ഇണങ്ങിയത് ഹുറകാനാണ്. ഹുറകാന്‍ നാലു വീല്‍ഡ്രൈവ് മോഡലാണ്, ഗ്രൗണ്ട് ക്ലിയറന്‍സ് അല്‍പ്പം കൂടുതലുമുണ്ട്, മാത്രമല്ല, യറന്‍സ് അൽപം ഉയർത്താനും സാധിക്കും. അവന്റഡോറുമായി താരതമ്യം ചെയ്യുമ്പോള്‍ പരിപാലന ചെലവും കുറച്ചു കുറവാണ്.സിറിൽ സ്വന്തമാക്കിയ ലംബോർഗിനി വാങ്ങിയത് ബാംഗ്ലൂർ ഷോറൂമിൽ നിന്നാണ്. ഷോറൂമിന്റെ ഉടമയും ഒരു മലയാളി ആണെന്നുള്ള കാര്യം എടുത്ത് പറയേണ്ടതാണ്. കേരളത്തിൽ പലരും ലബോർഗിനി സ്വന്തമാക്കിയിട്ടുണ്ടെങ്കിലും അവരാരും നമ്മുടെ നാട്ടിൽ രെജിസ്ട്രേഷൻ നടത്തരില്ല.  എന്നാൽ 80 ലക്ഷം രൂപ ടാക്‌സ് അടച്ചു കോട്ടയം ആർ ടി ഓഫീസിൽ രെജിസ്‌ട്രേഷൻ നടത്തനാണ് സിറിളിന്റെ തീരുമാനം. വാഹന പ്രേമികളായ ഈ അച്ഛനും മകനും പൂർണ പിന്തുണയും നൽകി ഇവരുടെ കുടുംബം ഇവർക്കൊപ്പം ഉണ്ട്. ലബോർഗനിയെ കൂടാതെ നിരവധി ആഡംബര കാറുകളാണ് ഈ കുടുംബത്തിലെ വാഹനങ്ങളുടെ ലിസ്റ്റിൽ ഉള്ളത്.

സോഴ്സ്: Manorama Online