അമ്മയുൾപ്പെടെ പലരും എന്നോട് പറഞ്ഞിട്ടുണ്ട് “കമ്യൂണിസ്റ്റ് പാർട്ടിയെ കുറ്റം പറയരുത്. ശ്രീലക്ഷ്മിയുടെ കുറിപ്പ് വയറലാകുന്നു

അമ്മയുൾപ്പെടെ പലരും എന്നോട് പറഞ്ഞിട്ടുണ്ട് “കമ്യൂണിസ്റ്റ് പാർട്ടിയെ കുറ്റം പറയരുത്, എന്തെങ്കിലും നിനക്ക് പറയാൻ ഉണ്ടെങ്കിൽ അത് വീട്ടിൽ പറഞ്ഞ് തീർത്തോണം, അല്ലാതെ നാടുനീളെ പാർട്ടിയെ കുറ്റം വിളിച്ച് പറയരുത് ” എന്ന്. എന്നോട്…

അമ്മയുൾപ്പെടെ പലരും എന്നോട് പറഞ്ഞിട്ടുണ്ട് “കമ്യൂണിസ്റ്റ് പാർട്ടിയെ കുറ്റം പറയരുത്, എന്തെങ്കിലും നിനക്ക് പറയാൻ ഉണ്ടെങ്കിൽ അത് വീട്ടിൽ പറഞ്ഞ് തീർത്തോണം, അല്ലാതെ നാടുനീളെ പാർട്ടിയെ കുറ്റം വിളിച്ച് പറയരുത് ” എന്ന്. എന്നോട് ഇങ്ങനെ ഉപദേശിക്കുന്നവരോട് എനിക്ക് പറയാൻ ഉളളത്, കമ്യൂണിസ്റ്റ് ആശയങ്ങളെ അത്രയധികം ആഴത്തിൽ സ്നേഹിക്കുന്നുണ്ട് ഞാൻ. ഈ പാർട്ടി നശിച്ച് പോകരുത് ,അതിന്റെ ആശയങ്ങൾ മറന്ന് പോകരുത് എന്ന് അത്രമാത്രം ആഗ്രഹിക്കിന്നുമുണ്ട്. പാർട്ടി പിഴവ് വരുത്തുമ്പോഴേക്കും ആ ഗ്യാപിൽ കയറി മുതലെടുക്കാനാണ് വർഗ്ഗീയ ശക്തികൾ ശ്രമിക്കുക. ഇവിടുത്തെ പാർട്ടിയുടെ വില ഇവിടുത്തെ ഒരുപറ്റം നേതാക്കളാൽ തന്നെ ആണ് കളയുന്നത്. ഞാനോർക്കുന്നു, ഒരു മൂന്നോ നാലോ കൊല്ലം മുൻപ് അക്രമ രാഷ്ട്രീയത്തിനെതിരെ പോസ്റ്റ് ഇട്ടതിന് പല സൈബർ സഖാക്കളും എന്നെ പൊങ്കാല ഇട്ടത്. ആ പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ കുറേ പേർ എന്നോട് പറഞ്ഞെങ്കിലും ഞാൻ ഉറച്ചു തന്നെ നിന്നു. അതിന് ശേഷം ഏത് രാഷ്ട്രീയ പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടാലും അരുതേ എന്ന് പറഞ്ഞ് പോസ്റ്റ് ഇടാറുണ്ടായിരുന്നു. അന്ന് എന്നെ ഉപദേശിച്ച പലയാളുകളും കാസർഗോഡ് വധം വന്നപ്പോൾ കൊലപാതക രാഷ്ട്രീയം അരുത് എന്ന് പറഞ്ഞ് പോസ്റ്റ് ഇടുന്നത് എന്നെ സന്തോഷവതിയാക്കി(പണ്ട് പൊങ്കാല ഇട്ടവർ ഇപ്പോൾ കുറച്ചെങ്കിലും മാറിയല്ലോ). പറയാനുളളത് എവിടെ ആണെങ്കിലും പറയുക.

എത്ര എതിർപ്പ് വന്നാലും പറയുക. ഒരിക്കൽ കല്ലെറിഞ്ഞവർ തന്നെ അംഗീകരിക്കും. പറയാനുളളത് ഇതാണ്, പാർട്ടിക്ക് ഒരു രീതിയുണ്ട്, അതായത് പാർട്ടിയെ വിമർശിക്കുമ്പോൾ അത് പാർട്ടി മീറ്റിങ്ങുകളിൽ മാത്രമായിരിക്കണം. പുറത്തിറങ്ങിയാൽ ന്യായീകരണ തൊഴിലാളി ആയി മാറണം. ഇങ്ങനെ ചെയ്താൽ സത്യം ജയിക്കുമെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല. പൊതുവായ ഇടങ്ങളിൽ പാർട്ടിയെ വിമർശിച്ചാൽ മാത്രമേ നേതാക്കൾ നയം തിരുത്താൻ കുറച്ചെങ്കിലും തയ്യാറാവുകയുളളൂ. ഈ ഒരു കാരണം കൊണ്ട് തന്നെയാണ് പാർട്ടിയുടെ ഉളളിലേക്ക് കടന്ന് ചെല്ലാതെ പുറത്ത് നിന്ന് നൈസ് ആയി എല്ലാം നോക്കി കാണുന്നത്. പാർട്ടിയുടെ അകത്ത് നിൽക്കുന്നതിനേക്കാളും പതിനായിരം മടങ്ങ് സ്വാതന്ത്ര്യം ആണ് പാർട്ടിയുടെ പുറത്ത് നിന്ന് അതിനെ നോക്കി കാണുമ്പോൾ. എന്നെ പഠിപ്പിച്ചത് ഒക്കെ പാർട്ടിയാണ്. എന്നിട്ടും പാർട്ടിയെ കുറ്റം പറയുന്നത് ആ പാർട്ടിയുടെ യത്ഥാർത്ത ആശയങ്ങൾ മരിക്കരുത് എന്ന് അത്ര ആശ ഉളളതിനാലാണ്.