ഫെയ്‌സ്ബുക്കിലൂടെ വൈറലായ വിവാഹ പരസ്യം: ഒടുവില്‍ രഞ്ചീഷിന് കല്യാണം ശരിയായി

ഫെയ്‌സ്ബുക്കിലെ ആ വിവാഹ പരസ്യക്കാരന് ഒടുവില്‍ പെണ്ണ് കിട്ടി. വധുവിനെ ആവശ്യമുണ്ടെന്ന് ഫെയ്‌സ്ബുക്കില്‍ പരസ്യം നല്‍കിയ രഞ്ചീഷ് കല്യാണം ശരിയായെന്ന സന്തോഷ വാര്‍ത്തയും ഫെയ്‌സ്ബുക്കിലൂടെ തന്നെ പങ്ക് വെച്ചു.

രഞ്ചീഷ് മാതാപിതാക്കള്‍ക്കൊപ്പം.

പെണ്ണന്വേഷിച്ച് മടുത്തപ്പോഴാണ് മലപ്പുറം മഞ്ചേരി സ്വദേശി രഞ്ചീഷ് ഫെയ്‌സ്ബുക്കിലൂടെ ഒരു ശ്രമം നടത്തി നോക്കിയത്. ‘എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല, അനേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെങ്കില്‍ അറിയിക്കണം. നമ്പര്‍: 8593917111. എനിക്ക് 34 വയസ്. കണ്ടിഷ്ടപ്പെടണം, മറ്റ് ഡിമാന്റുകളില്ല. ജോലി: പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍. ഹിന്ദു. ജാതി വിഷയമല്ല. അച്ഛനും അമ്മയും വിവാഹിതയായ സഹോദരിയും ഉണ്ട്.’ ഇങ്ങനെയൊരു പോസ്റ്റ് എഫ്ബിയിലിട്ടു.

ആലോചനകള്‍ ഒന്നും ശരിയാകാതായപ്പോഴാണ് അറ്റകൈക്ക് രഞ്ജീഷ് ഫെയ്‌സ്ബുക്കില്‍ ഇങ്ങനെയൊരു പരസ്യം കൊടുത്തത്. സുഹൃത്തുക്കളില്‍ ചിലര്‍ പരിഗണിച്ചേക്കും എന്നു കരുതി വലിയ പ്രതീക്ഷ കൊടുക്കാതെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈയൊരു കുറിപ്പ് പക്ഷേ രഞ്ജീഷിനെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ആലോചന തുടങ്ങിയപ്പോള്‍ മുതല്‍ ജാതകമാണ് വില്ലനായത്. ഒടുവില്‍ അന്വേഷിച്ചു മടുത്തപ്പോഴാണ് ജാതിമത ചിന്തകളില്ലാതെ തന്നെ മനസ്സിലാക്കുന്ന പെണ്ണുമാത്രം മതിയെന്ന ചിന്തയില്‍ ഇങ്ങനെയൊരു ഫെയ്‌സ്ബുക്ക് പരസ്യം നല്‍കിയത്. സ്വന്തം ഫോണ്‍ നമ്പറും കുറിപ്പിനോടൊപ്പം ചേര്‍ത്തിരുന്നു….

എന്തായാലും സംഗതി ക്ലിക്കായി. പോസ്റ്റ് വൈറലായതോടെ ആലോചനകള്‍ വന്നുപോയി അവസാനം കല്യാണവും ശരിയായി. ജീവിത പങ്കാളി റെഡിയായതിന്റെ സന്തോഷവും രഞ്ചീഷ് ഫെയ്‌സ്ബുക്കിലൂടെ പങ്കു വെച്ചു. ‘ജീവിത പങ്കാളിയെ കിട്ടി. സമയമാകുമ്പോള്‍ എല്ലാവരെയും അറിയിക്കും.സഹകരിച്ചവര്‍ക്കെല്ലാം, പ്രത്യേകിച്ചും മീഡിയയ്ക്കും നന്ദി.’ എന്നായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്.

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

4 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago