ഫെയ്‌സ്ബുക്കിലൂടെ വൈറലായ വിവാഹ പരസ്യം: ഒടുവില്‍ രഞ്ചീഷിന് കല്യാണം ശരിയായി

ഫെയ്‌സ്ബുക്കിലെ ആ വിവാഹ പരസ്യക്കാരന് ഒടുവില്‍ പെണ്ണ് കിട്ടി. വധുവിനെ ആവശ്യമുണ്ടെന്ന് ഫെയ്‌സ്ബുക്കില്‍ പരസ്യം നല്‍കിയ രഞ്ചീഷ് കല്യാണം ശരിയായെന്ന സന്തോഷ വാര്‍ത്തയും ഫെയ്‌സ്ബുക്കിലൂടെ തന്നെ പങ്ക് വെച്ചു. രഞ്ചീഷ് മാതാപിതാക്കള്‍ക്കൊപ്പം. പെണ്ണന്വേഷിച്ച് മടുത്തപ്പോഴാണ്…

ഫെയ്‌സ്ബുക്കിലെ ആ വിവാഹ പരസ്യക്കാരന് ഒടുവില്‍ പെണ്ണ് കിട്ടി. വധുവിനെ ആവശ്യമുണ്ടെന്ന് ഫെയ്‌സ്ബുക്കില്‍ പരസ്യം നല്‍കിയ രഞ്ചീഷ് കല്യാണം ശരിയായെന്ന സന്തോഷ വാര്‍ത്തയും ഫെയ്‌സ്ബുക്കിലൂടെ തന്നെ പങ്ക് വെച്ചു.

രഞ്ചീഷ് മാതാപിതാക്കള്‍ക്കൊപ്പം.

പെണ്ണന്വേഷിച്ച് മടുത്തപ്പോഴാണ് മലപ്പുറം മഞ്ചേരി സ്വദേശി രഞ്ചീഷ് ഫെയ്‌സ്ബുക്കിലൂടെ ഒരു ശ്രമം നടത്തി നോക്കിയത്. ‘എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല, അനേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെങ്കില്‍ അറിയിക്കണം. നമ്പര്‍: 8593917111. എനിക്ക് 34 വയസ്. കണ്ടിഷ്ടപ്പെടണം, മറ്റ് ഡിമാന്റുകളില്ല. ജോലി: പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍. ഹിന്ദു. ജാതി വിഷയമല്ല. അച്ഛനും അമ്മയും വിവാഹിതയായ സഹോദരിയും ഉണ്ട്.’ ഇങ്ങനെയൊരു പോസ്റ്റ് എഫ്ബിയിലിട്ടു.

ആലോചനകള്‍ ഒന്നും ശരിയാകാതായപ്പോഴാണ് അറ്റകൈക്ക് രഞ്ജീഷ് ഫെയ്‌സ്ബുക്കില്‍ ഇങ്ങനെയൊരു പരസ്യം കൊടുത്തത്. സുഹൃത്തുക്കളില്‍ ചിലര്‍ പരിഗണിച്ചേക്കും എന്നു കരുതി വലിയ പ്രതീക്ഷ കൊടുക്കാതെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈയൊരു കുറിപ്പ് പക്ഷേ രഞ്ജീഷിനെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ആലോചന തുടങ്ങിയപ്പോള്‍ മുതല്‍ ജാതകമാണ് വില്ലനായത്. ഒടുവില്‍ അന്വേഷിച്ചു മടുത്തപ്പോഴാണ് ജാതിമത ചിന്തകളില്ലാതെ തന്നെ മനസ്സിലാക്കുന്ന പെണ്ണുമാത്രം മതിയെന്ന ചിന്തയില്‍ ഇങ്ങനെയൊരു ഫെയ്‌സ്ബുക്ക് പരസ്യം നല്‍കിയത്. സ്വന്തം ഫോണ്‍ നമ്പറും കുറിപ്പിനോടൊപ്പം ചേര്‍ത്തിരുന്നു….

എന്തായാലും സംഗതി ക്ലിക്കായി. പോസ്റ്റ് വൈറലായതോടെ ആലോചനകള്‍ വന്നുപോയി അവസാനം കല്യാണവും ശരിയായി. ജീവിത പങ്കാളി റെഡിയായതിന്റെ സന്തോഷവും രഞ്ചീഷ് ഫെയ്‌സ്ബുക്കിലൂടെ പങ്കു വെച്ചു. ‘ജീവിത പങ്കാളിയെ കിട്ടി. സമയമാകുമ്പോള്‍ എല്ലാവരെയും അറിയിക്കും.സഹകരിച്ചവര്‍ക്കെല്ലാം, പ്രത്യേകിച്ചും മീഡിയയ്ക്കും നന്ദി.’ എന്നായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്.