ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം അങ്കമാലി ഡയറീസിന്റെ ആരവം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. പുതുമുഖങ്ങളുമായി എത്തിയ ചിത്രം ചരിത്രം സൃഷ്ടിക്കുകയായിരുന്നു.
ഇപ്പോള്‍ ചിത്രം കൊറിയയിലേക്ക് എന്നാണ് പുതിയ വിവരം. സൗത്ത് കൊറിയയില്‍ നിന്നും അടുത്ത് വരാനിരിക്കുന്ന ബുസന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ അങ്കമാലി ഡയറീസും പങ്കെടുക്കുമെന്നാണ് പുതിയ റിപ്പോർട്ട്.
അങ്കമാലി ഡയറീസിന്റെ തിരക്കഥയൊരുക്കിയത് നടന് ചെമ്പന്‍ വിനോദ് ജോസായിരുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവായിരുന്നു ചിത്രം നിര്‍മിച്ചത്.
മുമ്പ് പൃഥ്വിരാജ് നായകനായ ഉറുമിക്ക് ഈ ഫിലിം ഫെസ്റ്റിവലില്‍ അവസരം ലഭിച്ചിരുന്നു. രാജമൗലിയുടെ ബ്രഹ്മണ്ഡ ചിത്രം ബാഹുബലിയും ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്.