ഇനി ബിവറേജസിന്റെ മുന്നില്‍ വരി നിന്ന് മദ്യം വാങ്ങേണ്ടതില്ല. ഇഷ്ടമുള്ള ബ്രാന്‍ഡ് വീട്ടുപടിക്കലെത്തിക്കുന്ന പുതിയ സേവനം ആരംഭിക്കാനൊരുങ്ങുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാനത്തെ മദ്യവ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ വില്പന ആരംഭിക്കുന്നതെന്ന് എക്സൈസ് മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം ഓണ്‍ലൈന്‍ മദ്യ വില്പന ആരംഭിക്കാന്‍ പോകുന്നത്.