മദ്യം ഇനി വീട്ടുപടിക്കല്‍; പുതിയ സേവനം ഉടൻ

ഇനി ബിവറേജസിന്റെ മുന്നില്‍ വരി നിന്ന് മദ്യം വാങ്ങേണ്ടതില്ല. ഇഷ്ടമുള്ള ബ്രാന്‍ഡ് വീട്ടുപടിക്കലെത്തിക്കുന്ന പുതിയ സേവനം ആരംഭിക്കാനൊരുങ്ങുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാനത്തെ മദ്യവ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ വില്പന ആരംഭിക്കുന്നതെന്ന് എക്സൈസ് മന്ത്രി ചന്ദ്രശേഖര്‍…

ഇനി ബിവറേജസിന്റെ മുന്നില്‍ വരി നിന്ന് മദ്യം വാങ്ങേണ്ടതില്ല. ഇഷ്ടമുള്ള ബ്രാന്‍ഡ് വീട്ടുപടിക്കലെത്തിക്കുന്ന പുതിയ സേവനം ആരംഭിക്കാനൊരുങ്ങുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാനത്തെ മദ്യവ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ വില്പന ആരംഭിക്കുന്നതെന്ന് എക്സൈസ് മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം ഓണ്‍ലൈന്‍ മദ്യ വില്പന ആരംഭിക്കാന്‍ പോകുന്നത്.മദ്യപിച്ച്‌ വാഹനമോടിച്ച്‌ ഉണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാനാണ് പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ, അന്തര്‍ദ്ദേശീയ ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ വഴി പലചരക്ക് സാധനങ്ങളും പച്ചക്കറികളും വാങ്ങുന്നതുപോലെ തന്നെ ഇഷ്ടമുള്ള മദ്യവും ഓണ്‍ലൈനായി തിരഞ്ഞെടുക്കാമെന്നും മന്ത്രി പറഞ്ഞു.ഉപഭോക്താക്കള്‍ 21 വയസില്‍ കൂടുതല്‍ ഉള്ളവരാണെന്ന് ഉറപ്പുവരുത്താനായി വില്പനക്കാര്‍ നേരിട്ടെത്തി ആധാര്‍ വിവരങ്ങള്‍ അടക്കമുള്ളവ ശേഖരിക്കും. ഇതിനുശേഷം മാത്രമാകും ഇവര്‍ക്ക് മദ്യം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുക. ഓര്‍ഡര്‍ ചെയ്ത മദ്യം എവിടെയെത്തി എന്ന് അന്വേഷിക്കാനായി കുപ്പിക്ക് ജിയോ ടാഗ് നല്‍കും. 21 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമാകും ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുക.എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നു ശക്തമായ വിമര്‍‌ശനമാണുയരുന്നത്.