Categories: News

മാങ്ങ പറിച്ചെന്നാരോപിച്ച് ദളിത് യുവാവിനെ തല്ലിക്കൊന്നു..

ആന്ധ്ര പ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ സിംഗമ്ബള്ളിയിൽ മാങ്ങ പറിച്ചെന്നാരോപിച്ചു ദളിത് യുവാവായ ബിക്കി ശ്രീനിവാസ എന്ന യുവാവിനെ സ്ഥലം ഉടമ തല്ലിക്കൊന്ന് പഞ്ചായത്ത് ഓഫീസിലെ സീലിംഗ് ഫാനില്‍ കെട്ടിതൂക്കി.  ബിക്കിയെ ഉടമ വടികൊണ്ട് അതി ക്രൂരമായി മർദിക്കുകയായിരുന്നു. ഇതിനിടയിൽ തലയ്ക്കു അടിയേറ്റ യുവാവ് ദാരുണമായി കൊല്ലപ്പെടുകയായിരുന്നു. കാര്യങ്ങൾ കൈവിട്ടു പോയെന്നു മനസിലായ തോട്ടം ഉടമ മറ്റു ചിലരുടെ സഹായത്തോടെ ബിക്കിയുടെ മൃതദേഹം പഞ്ചായത്ത് ഓഫീസിനു വരാന്തയിലുള്ള ഫാനിൽ കെട്ടിത്തൂക്കുകയായിരുന്നു. 

സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് മൃതദേഹം താഴെ ഇറക്കിയത്. തന്റെ തോട്ടത്തിൽ നിന്നും ബിക്കി മാങ്ങാ പറിക്കുന്നത് താൻ കയ്യോടെ കണ്ടു പിടിച്ചെന്നും ബിക്കിയുടെ മോഷണം താൻ കണ്ടതിന്റെ മനോവിഷമത്തിലാകും ആത്മഹത്യ ചെയ്തതെന്നും ഉടമ നാട്ടുകാരോട് പറഞ്ഞു. എന്നാൽ മൃതദേഹം താഴെ ഇറക്കി പരിശോധിച്ചപ്പോൾ ബിക്കിയുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും അടി കൊണ്ട് തിണർത്തു കിടക്കുന്ന പാടുകൾ ബന്ധുക്കളുടെ ശ്രദ്ധയിൽ പെട്ടു. അതോടെ ബിക്കിയുടേത് ആത്മഹത്യാ അല്ല കൊലപാതകമാണെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകി.

ഇതോടെ നാട്ടിൽ പല ഭാഗങ്ങളിലായി പ്രതിക്ഷേധ പ്രകടനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. മുന്‍ എംപി ജിവി ഹര്‍ഷ കുമാര്‍  ഉൾപ്പടെയുള്ളവർ പ്രതിക്ഷേധ ചടങ്ങിൽ പങ്കെടുത്തു. ബിക്കിയുടെ കൊലപാതകിക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങി നൽകണമെന്നാണ് അവരുടെ വാദം.

 

Rahul

Recent Posts

തനിക്ക് ബിഗ്‌ബോസിൽ എത്തിയ കത്തിന് കുറിച്ച് വെളിപ്പെടുത്തി ജാസ്മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട്  ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…

3 hours ago

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

4 hours ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

6 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

8 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

9 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

9 hours ago