Categories: News

മാതാപിതാക്കൾ മൊബൈൽ ഫോൺ നൽകാത്തതിന് 18 വയസുകാരൻ ആത്മഹത്യ ചെയ്ത സംഭവം. യുവാവിന്റെ പോസ്റ്റ് വയറൽ ആകുന്നു..

മാതാപിതാക്കള്‍ മൊബൈല്‍ എടുത്ത് മാറ്റിവച്ചതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത 18 വയസുകാരന്റെ വാര്‍ത്ത .ഞെട്ടലോടെയും വേദനയോടെയും മാത്രമേ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞുള്ളു .മകന്റെ ഓരോ വളര്‍ച്ചയും സന്തോഷത്തോടെ നോക്കി കണ്ട ..സ്വപ്‌നങ്ങള്‍ കണ്ട അച്ഛനും അമ്മക്കും മകന്‍ കൊടുത്തത് ഒരിക്കലും ഉണങ്ങാത്ത മുറിപ്പാട്. ഇനിയുള്ള ജീവിതം ആ മാതാപിതാക്കളെ കാത്തിരിക്കുന്നത് സന്തോഷവും സമാധാനവും ഇല്ലാത്ത ഒരു അഗ്നികുണ്ഡത്തിന്റെ നടുവിലായിരിക്കും.സ്നേഹപൂര്‍വ്വമായ നിര്‍ബന്ധം എന്നെന്നേക്കുമായി മകനെ നഷ്ടപ്പെടാന്‍ കാരണമായെന്ന കുറ്റബോധം മരണംവരെ അവരെ വേട്ടയാടും. എന്താണ് മാതാപിതാക്കള്‍ ചെയ്ത തെറ്റ് ? നന്നായ് പഠിച്ചും കളിച്ചും നടന്ന മകന്‍ മൊബൈലിന് അഡിക്റ്റ് ആയി മറ്റെല്ലാം ഉപേക്ഷിക്കുന്നു എന്ന് കണ്ടപ്പോള്‍ ..അവര്‍ക്ക് അറിയാവുന്ന രീതിയില്‍ പ്രതികരിച്ചു.പക്ഷെ അതിനു കിട്ടിയ ശിക്ഷയോ ….? ടീനേജിലേക്ക് കടക്കുമ്പോള്‍ തന്നെ പല (എല്ലാവരുമല്ല)കുട്ടികളും മൊബൈലിനും ബൈക്കിനും വേണ്ടി മാതാപിതാക്കളോടും ബന്ധുക്കളോടും നിര്‍ബന്ധം പിടിക്കുന്നു .ദേഷ്യം പ്രകടിപ്പിച്ചും കരഞ്ഞും ആഹാരം കഴിക്കാതെയും ആത്മഹത്യ ചെയ്യുമെന്ന് ഭീക്ഷണിപ്പെടുത്തിയും അത് സ്വന്തമാക്കാന്‍ ശ്രമിക്കുന്നു.അച്ഛനമ്മമാര്‍ ഭയത്തോടും ആശങ്കയോടും കൂടി നിര്‍ബന്ധത്തിനു വഴങ്ങുന്നു.

പക്വത എത്താത്ത പ്രായത്തില്‍ ബൈക്ക് ഓടിച്ച് ഉണ്ടായിക്കൊണ്ടിരിക്കുന്ന അപകടങ്ങളുടെ നീണ്ട നിരയാണ് ഓരോ രക്ഷകര്‍ത്താക്കളെയും “നോ” എന്ന് പറയിപ്പിക്കുന്നത്.അല്ലാതെ സ്നേഹം ഇല്ലാഞ്ഞിട്ടല്ല …സ്നേഹം കൂടിയതുകൊണ്ടാണ് .പക്വത എത്താത്ത പ്രായത്തില്‍ മൊബൈല്‍ ഏറ്റവും അപകടകാരിയെന്ന തിരിച്ചറിവാണ് മാതാപിതാക്കളെ ആശങ്കയിലാഴ്ത്തുന്നത് .അപകടകരമായ ഗെയിമുകള്‍ ,മണിക്കൂറുകളോളമുള്ള ചാറ്റിംഗ് ,ഉറങ്ങാതെയുള്ള സെര്‍ച്ചിംഗ് ,ഇടങ്കൈയ്യില്‍ മൊബൈലും വലങ്കൈയ്യില്‍ ആഹാരവും …ചുരിക്കി പറഞ്ഞാല്‍ പഠിക്കാതെ ..കളിക്കാതെ ..ഉറങ്ങാതെ .സ്വന്തം കഴിവുകളെ തിരിച്ചറിയാതെ ഒരു യന്ത്രത്തെ പോലെ ജീവിതം തള്ളിനീക്കേണ്ടി വരുന്ന നിര്‍ജീവമായ ഒരു അവസ്ഥ. നമുക്ക് ഈ ഭൂമിയില്‍ ജീവിക്കാന്‍ അവസരം ലഭിച്ചത് ഒരു മഹാഭാഗ്യമാണ് .അത് ജീവിച്ചു തന്നെ തീര്‍ക്കണം .എന്തു പ്രതിബന്ധങ്ങളും നഷ്ടങ്ങളും ..ദുഃഖങ്ങളും ദുരിതങ്ങളും ഉണ്ടായാലും അത് തരണം ചെയ്യുമ്പോള്‍ ആണ് നമ്മള്‍ വിജയിക്കുന്നത്…പ്രേമിച്ച പയ്യനോ പെണ്ണോ തേച്ചിട്ടു പോയാല്‍ “പോ പുല്ലേ “എന്ന് പറയാന്‍ കഴിയണം , പരീക്ഷക്ക് തോറ്റാല്‍ “പരാജയം വിജയത്തിന് മുന്നോടിയാണെന്ന്”ചിന്തിക്കാന്‍ കഴിയണം.വീട്ടുകാര്‍ മൊബൈല്‍ പിടിച്ചു വാങ്ങിയാല്‍ “ഇനി നിങ്ങളായിട്ട് മൊബൈല്‍ തരുന്നതുവരെ ഞാനിതു തൊടില്ല” എന്ന് നെഞ്ചും വിരിച്ച് പറയാനുള്ള തന്റേടമുണ്ടാവണം.കുടുംബം കടക്കെണിയില്‍പ്പെട്ടാല്‍ “അച്ഛനുമമ്മക്കും ഞാനുണ്ട്” എന്ന ധൈര്യം കൊടുക്കാന്‍ കഴിയണം. നമ്മളെ ഓവര്‍ട്ടേക്ക് ചെയ്യുന്നവരോട് “നീ പോ മോനേ ദിനേശാ ..എനിക്ക് നാളെയും ബൈക്ക് ഓടിക്കണം” എന്ന് പക്വതയോടെ ചിന്തിക്കാന്‍ കഴിയണം. അതിലെല്ലാമുപരി നമ്മള്‍ ഏതു അവസ്ഥയില്‍ ആയിരിക്കുന്നുവോ ആ അവസ്ഥയെ അംഗീകരിച്ച് അതില്‍ സന്തോഷവും സംതൃപ്തിയും കണ്ടത്താന്‍ കഴിയണം .. ആത്മഹത്യ ഭീരുക്കള്‍ക്കുള്ളതാണ് ..നമ്മളൊക്കെ തീയില്‍ കുരുത്തവരാണ് വെയിലത്ത് വാടരുത് …നമ്മുടെ അക്കാദമിയിലെ മിടുക്കന്മാരും മിടുക്കികളും ഫുട്ബോള്‍ കളിയിലൂടെ ശാരീരികക്ഷമത മാത്രമല്ല നേടുന്നത് മാനസികമായ കരുത്തും കൂടിയാണ് .എന്തും ധൈര്യത്തോടെ നേരിടും ..നിങ്ങള്‍ ഭീരുക്കളല്ല ധീരരാണ് …ഞങ്ങളുടെയൊക്കെ ആവേശവും അഭിമാനവും.

കടപ്പാട് : ജോയ് ജോസഫ്, പൂവാർ

Rahul

Recent Posts

സഹോദരിയുടെ കല്ല്യാണത്തിന് പോലും സദ്യ കഴിച്ചിട്ടില്ല, അതാണ് തന്റെ നിലപാട്- ഗോകുല്‍ സുരേഷ്

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഗോകുല്‍ സുരേഷ്. അടുത്തിടെ താരം നടത്തിയ തുറന്നുപറച്ചിലുകള്‍ ശ്രദ്ധേയമായിരുന്നു. അച്ഛന്റെ രാഷ്ട്രീയത്തിനെ വിമര്‍ശിക്കുന്നവര്‍ക്കും താരം ശക്തമായ…

4 mins ago

യു ആര്‍ സോ സ്‌പെഷ്യല്‍…മമിതയ്ക്ക് ഹൃദയം നിറച്ച് പിറന്നാളാശംസകള്‍ നേര്‍ന്ന് അഖില

പ്രേമലുവിലൂടെ തെന്നിന്ത്യയുടെ മുഴുവന്‍ ഹൃദയം കവര്‍ന്ന നായികയാണ് മമിത ബൈജു. റീനുവിലൂടെ തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയയായ നായികയായി മമിത മാറി.…

9 mins ago

ദൈവം അനുഗ്രഹിച്ചാല്‍ ഉടന്‍ നടക്കും-കുഞ്ഞാറ്റ

ആരാധകരേറെയുള്ള താരപുത്രിയാണ് കുഞ്ഞാറ്റ എന്ന തേജലക്ഷ്മി. സിനിമയിലേക്കെത്തിയിട്ടില്ലെങ്കിലും സോഷ്യലിടത്ത് സജീവമാണ് കുഞ്ഞാറ്റ. താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോയ്ക്കുമെല്ലാം നിരവധി ആരാധകരുണ്ട്.…

11 mins ago

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

10 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

11 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

11 hours ago