രാമലീല കുതിക്കുന്നു !! 50 കോടി ക്ലബ്ബിലേക്ക്!!!?

മലയാള സിനിമയും ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് തുക നേടി ഉയരത്തിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. ഒപ്പം നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹമായി കേരളവും മാറിയിരിക്കുകയാണ്. അതിന് ആദ്യം കാണിച്ച് കൊടുക്കാന്‍ പറ്റുന്ന ഉദാഹരണം ദിലീപിന്റെ രാമലീലയാണ്.

ദിലീപ് നായകനായ രാമലീല ബോക്സോഫീസിൽ കുതിപ്പ് തുടരുന്നു. കേരളത്തില്‍ 129 കേന്ദ്രങ്ങളിലായി പ്രദര്‍ശനത്തിനെത്തിയ ചിത്രം ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. വിവാദങ്ങളുടെ നടുവിലാണ് രാമലീല റിലീസിനൊരുങ്ങിയത്. എന്നാൽ ചിത്രം പ്രദർശനത്തിനെത്തിയപ്പോൾ ആരാധകർ വൻ സ്വീകാര്യതയും നൽകി. ചിത്രത്തിന്റെ ആദ്യപകുതി പൊളിറ്റിക്കല്‍ ത്രില്ലറും രണ്ടാം പകുതി ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറുമാണ്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലില്‍ പോയതോട് കൂടി അനിശ്ചിതത്വത്തിലായ സിനിമയുടെ റിലീസ് പ്രതിസന്ധിയിലായിരുന്നു. ജൂലൈയില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ സെപ്റ്റംബര്‍ അവസാന ആഴ്ചയോടെയായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ പ്രതീക്ഷ തെറ്റിയില്ലെന്ന് മാത്രമല്ല സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്ത രാമലീല ബോക്‌സ് ഓഫീസില്‍ കോടികള്‍ വാരിക്കൂട്ടി കൊണ്ടിരിക്കുകയാണ്.

ആദ്യവസാനം സസ്പെൻഡ്സ് ത്രില്ലറാണ്. നവാഗത സംവിധായകനായ അരുണ്‍ഗോപിയാണ് ചിത്രം സംവിധാനം ചെയ്തത്. 12 ദിവസം കൊണ്ട് ചിത്രം 25.11കോടി രൂപ ഗ്രോസ് നേടി. ബോക്സ് ഓഫീസില്‍ ഈ കുതിപ്പ് തുടര്‍ന്നാല്‍ 25 ദിവസത്തിനുള്ളില്‍ 50 കോടി ക്ലബ്ബില്‍ എത്തുന്ന ആദ്യ ദിലീപ് ചിത്രമായി മാറും രാമലീല. മുന്‍പ് ദിലീപിന്റെ 50കോടി ക്ലബ്ബില്‍ എത്തിയ ചിത്രം ടു കണ്‍ട്രീസ് ആണ്.

ദിലീപിന്റെ കരിയറിലെ ബിഗ് റിലീസ് സിനിമയായിരുന്നു രാമലീല. പ്രതിസന്ധികള്‍ നിലനിന്നിരുന്നെങ്കിലും രാമലീല സൂപ്പര്‍ ഹിറ്റായിരുന്നു. അതിവേഗം കേരള ബോക്‌സ് ഓഫീസിനെ ഞെട്ടിച്ച പ്രകടനമായിരുന്നു സിനിമ കാഴ്ചവെച്ചത്.

പൂജ അവധി ലക്ഷ്യം വെച്ചാണ് സിനിമ തിയറ്ററുകളിലേക്ക് എത്തിയത്. റിലീസ് ചെയ്ത് വെറും പതിനൊന്ന് ദിവസത്തിനുള്ളില്‍ 25 കോടിയാണ് കേരള ബോക്‌സ് ഓഫീസില്‍ നിന്നും രാമലീല നേടിയിരിക്കുന്നത്.

രാമലീല 50 കോടി നേടും

പതിനാല് കോടി മുതല്‍ മുടക്കിലായിരുന്നു രാമലീല നിര്‍മ്മിച്ചിരുന്നത്. സംസ്ഥാനത്തെ തിയറ്ററുകളില്‍ നിന്നും ഇനീഷ്യല്‍ കളക്ഷനിന് പുറമെ രാജ്യത്തിന് പുറത്ത് നിന്നുള്ള റിലീസിലൂടെ കുറഞ്ഞത് ഒരു അമ്പത് കോടി എങ്കിലും നേടുമെന്നാണ് ഉറപ്പാക്കി കഴിഞ്ഞിരിക്കുകയാണ്.രാമലീല നല്ലൊരു സിനിമയാണെന്ന വിലയിരുത്തല്‍ ആദ്യ ദിനം മുതല്‍ വന്നിരുന്നു. രാഷ്ട്രീയം പശ്ചാതലമാക്കി നിര്‍മ്മിച്ച സിനിമയുടെ വിജയത്തില്‍ ഏറ്റവുമധികം സന്തോഷം സിനിമയുടെ സംവിധായകനായ അരുണ്‍ ഗോപിയ്ക്കും നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിനുമാണ്.

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

12 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

13 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

14 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

16 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

17 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

18 hours ago