ലേഡി സൂപ്പർ സ്റ്റാറിന് വിടചൊല്ലാൻ ഒരു നാട് മുഴുവൻ തയ്യാറെടുത്തു… പൊതുദര്‍ശനത്തിനായി ശ്രീദേവിയുടെ ഭൗതിക ശരീരം ലോഖണ്ഡ്വാല ശ്രീന്‍ ഏക്കേഴ്സ് സമുച്ചയത്തിലെ സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബിലെത്തിച്ചു !

ലേഡി സൂപ്പർ സ്റ്റാറിന് വിടചൊല്ലാൻ ഒരു നാട് മുഴുവൻ തയ്യാറെടുത്തു കഴിഞ്ഞു. അവസാനമായി ഒരു നോക്ക് കാണാൻ താരങ്ങൾ ഉൾപ്പെടെ ഒഴുകിയെത്തുകയാണ്. പൊതുദര്‍ശനത്തിനായി ശ്രീദേവിയുടെ ഭൗതിക ശരീരം ലോഖണ്ഡ്വാല ശ്രീന്‍ ഏക്കേഴ്സ് സമുച്ചയത്തിലെ സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബിലെത്തിച്ചു. ഇന്നലെ രാത്രി ഒമ്ബതരയോടെയാണ് മൃതദേഹം മുംബൈയിലെത്തിച്ചത്.

അനില്‍ അംബാനിയുടെ പ്രത്യേക വിമാനത്തിലായിരുന്നു മൃതദേഹം നാട്ടിലെത്തിച്ചത്. വൈകീട്ട് മൂന്നരയോടെയാണ് സംസ്കാരം വിലെപേരല്‍ സേവ സമാജ് ശ്മശാനത്തിലാണ് സംസ്കാരം. സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബിലെ പൊതുദര്‍ശനത്തിന് ശേഷം രണ്ടു മണിയോടെ മൃതദേഹം വിലാപയാത്രയായി പവന്‍ ഹാന്‍സിലെ വിലെ പാര്‍ലെ ശ്മശാനത്തിലേക്ക് കൊണ്ടുപോകും. ശ്രീദേവിയുടെ മുംബൈയിലുള്ള വസതിയിലേക്ക് ആരാധകരുടെ പ്രവാഹമാണ്. ചലച്ചിത്ര ടിവി താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് വസതിയിലേയ്ക്കെത്തുന്നത്.

ശ്രീദേവിയുടെ മരണം സംബന്ധിച്ച്‌ കപൂര്‍ കുടുംബം പുറത്തിറക്കിയ പത്രകുറിപ്പിലാണ് സംസ്കാരം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. അതേസമയം ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം അവസാനിപ്പിച്ചതായി ദുബായ് പൊലീസ് അറിയിച്ചു. ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ശരിവെച്ചു.

source: malayali vartha

Devika Rahul