സൗബിന് ഷാഹീര്‍ എന്ന നടന് ഇന്നലെ മുതല്‍ വീണ്ടും സൂപ്പര്‍ സ്റ്റാറായിരിക്കുകയാണ്. സഹസംവിധായകനായി ക്യാമറയ്ക്ക് പിന്നില്‍ നിന്നും വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് തന്റെ സ്വപ്നങ്ങള്‍ ഒാരോന്നായി സൗബിന് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ദുല്‍ഖറിനെ നായകനാക്കി സൗബിന് സംവിധാനം ചെയ്ത പറവ സൂപ്പര്‍ ഹിറ്റായതോട് കൂടി സൗബിനെ സ്നേഹിക്കുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണ്.
സൗബിന് ഷാഹീര്‍ അറിയപ്പെടുന്നതിനായി വലിയ കഥാപാത്രങ്ങളെ ഒന്നും സൗബിന് ഷാഹീറിന് കിട്ടിയിട്ടില്ല. വളരെ കുറച്ച് സിനിമകളില്‍ മാത്രമെ അഭിനയിച്ചിട്ടുമുള്ളു. എന്നാല്‍ അതിലെ പ്രകടനത്തില്‍ നിന്നും അദ്ദേഹമൊരു കലാകാരനാണെന്ന് തിരിച്ചറയിപ്പെട്ടിരുന്നു.
സൗബിന് നല്ലൊരു നടന് എന്നതിനപ്പുറം പ്രേക്ഷകരെ സ്വാധീനിച്ചത് കോമഡി കഥാപാത്രങ്ങളിലൂടെയായിരുന്നു. പ്രേമത്തിലെയും മഹോഷിന്റെ പ്രതികാരത്തിലെയുമടക്കം സൗബിന്റെ അത്തരം വേഷങ്ങളെല്ലാം തിയറ്ററുകളില്‍ കൈയടി നേടിയവയായിരുന്നു.
സൗബിന് സംവിധാനം ചെയ്ത കന്നി ചിത്രമാണ് പറവ. ചിത്രം ഇന്നലെ മുതല്‍ സൂപ്പര്‍ ഹിറ്റായി പറവ തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയും വലിയ രീതിയിലുള്ള പിന്തുണയാണ് സിനിമയ്ക്ക് കൊടുത്തിരിക്കുന്നത്.
കോമ്രേഡ് ഇന്‍ അമേരിക്ക എന്ന സിനിമയില്‍ ദുല്‍ഖറിനൊപ്പം പ്രധാന കഥാപാത്രത്തില്‍ തന്നെ സൗബിന് അഭിനയിച്ചിരുന്നു. ശേഷം അണിയറിയല്‍ മറ്റ് മൂന്ന് സിനിമകളും അണിയറിയില്‍ ഒരുങ്ങുന്നുണ്ട്.