കേരളത്തിൽ നിന്ന് മാത്രം 10 കോടി; റെക്കോർഡ് സൃഷ്ടിച്ച് ലിയോ

കേരളത്തിൽ ലിയോയുടെ  ബുക്കിങ് ആരംഭിച്ചു  ആദ്യ മണിക്കൂറുകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് കൂടി സൃഷ്ടിച്ചിരിക്കുകയാണ് ലിയോ. അഡ്വാൻസ് ബുക്കിങ്ങിൽ നിന്നുമാത്രം 10 കോടി രൂപയ്ക്ക് മുകളിലാണ് ചിത്രം നേടിയിരിക്കുന്നത്.കേരള ബോക്സ് ഓഫീസിൽ ഒരു സിനിമയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ കളക്ഷൻ ആണിത്.സിനിമ റിലീസ് ആവുന്നതിന് മുന്നെയാണ് ഇത്രയും നേടിയിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ബുക്ക് മൈഷോ, പേടിഎം, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ്.കോം എന്നീ ആപ്പ്ളിക്കേഷൻ, വെബ്സൈറ്റ് വഴി ടിക്കറ്റ് ഓൺലെെനായി ബുക്ക് ചെയ്യാം. ഓഫ് ലെെൻ ബുക്കിങ്ങിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഒട്ടുമിക്കയിടങ്ങളിലും ടിക്കറ്റ് പെട്ടെന്ന് തന്നെ വിറ്റുതീർന്നു.എന്തായാലും ഒക്ടോബർ 19ന് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ഒരു ലോഡ് വിജയ് ആരാധകർ വന്നിറങ്ങുമെന്ന് തീർച്ചയാണ്. തമിഴ്നാട്ടിൽ പുലർച്ചെയുള്ള ഫാൻസ് ഷോ നിരോധിച്ചതോടെ  ആരാധകരുടെ  പ്രതീക്ഷ കേരളത്തിലാണ്.കേരളത്തിൽ പുലർച്ചെ നാല് മണി മുതലാണ് ഫാൻസ് ഷോ ആരംഭിക്കുന്നത്.പിവിആറിൽ പോലും ചരിത്രത്തിലാദ്യമായി വെളുപ്പിന് അഞ്ചര മണിക്ക് ഷോ വച്ചിട്ടുണ്ട്. ‘ലിയോ’ സിനിമയുടെ ഓൺലൈൻ ബുക്കിങ് ഞായറാഴ്ച ആരംഭിച്ചിരുന്നു.ചൂടപ്പം പോലെയാണ് ടിക്കറ്റുകൾ ഓൺലൈനിലൂടെ വിറ്റുപോയത്. ഇന്നലെ മാത്രം ഓൺലൈനിലൂടെ വിറ്റത് ഏകദേശം മൂന്നര ലക്ഷത്തോളം ടിക്കറ്റുകളാണ്.ആദ്യ ഒരു മണിക്കൂറിൽ വിറ്റത് എൺപതിനായിരം ടിക്കറ്റുകൾ.എന്നാൽ പല ഫാൻസ് ഷോകളുടെ കണക്കുകളും ഇനിയും വരാനിക്കുന്നതെ ഉള്ളൂ.  ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റു പോയിരിക്കുന്നത്.അതേസമയം, പ്രീ- സെയ്‌ലില്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്തയെ ലിയോ വീഴ്ത്തി കഴിഞ്ഞു.5.85 കോടി കളക്ഷനുമായി നെൽസൺ- രജനി ചിത്രം ജയിലർ ആണ് രണ്ടാം സ്ഥാനത്ത്.

5.75 കോടി രൂപയുമായി ദുൽഖർ സൽമാൻ നായകനായെത്തി അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിംഗ് ഓഫ് കൊത്തയാണ് മൂന്നാം സ്ഥാനത്തയി.കെജിഎഫ് 2ന്റേത് 4.3 കോടി , ബീസ്റ്റ് 3.41കോടി എന്നീ ചിത്രങ്ങളാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍ ഉള്ളത്.ഈ വർഷം റിലീസ് ചെയ്ത രജനി ചിത്രം ‘ജയിലർ’ ആദ്യ ദിവസം കലക്‌ട് ചെയ്തത് 5.85 കോടിയാണ് ഈ റെക്കോർഡും പ്രി െസയ്‌ൽസ് ബിസിനസുകൊണ്ടു തന്നെ ലിയോ തകർത്തേക്കും.തമിഴ്നാട്ടിൽ നിന്നുള്ള ആളുകളും രാവിലെയുള്ള ഫാൻസ് ഷോ കാണാൻ കേരളത്തിലേക്കെത്തുന്നതാണ് ഇത്രയും വലിയ കലക്‌ഷൻ ഉയരാൻ കാരണം.കേരളത്തിൽ നാല് മണി, ഏഴ് മണി, അഞ്ചര എന്നിങ്ങനെയാണ് ഫാൻസ് ഷോയുടെ സമയങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.അതേസമയം, വേൾഡ് വൈഡ് അഡ്വാൻസ് സെയ്‌ലിൽ 40 കോടിയോളം ലിയോ നേടിക്കഴിഞ്ഞു.അതും റിലീസിന് വെറും നാല് ദിവസം മാത്രം ബാക്കി നിൽക്കെയാണ് ലിയോയുടെ കോടിനേട്ടം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലിയോ.തൃഷ, മാത്യു, അർജുൻ സർജ, സഞ്ജയ് ദത്ത്, ബാബു ആന്റണി തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തെന്നിന്ത്യൻ സിനിമ ലോകം ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ. വിജയിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസുകളിലൊന്നാണ് വരാനിരിക്കുന്ന ലിയോ. ഒക്ടോബർ 19ന് ചിത്രം റിലീസിനെത്തും.