സ്വിമ്മിങ് പൂളില്‍ മുങ്ങിത്താഴ്ന്ന അമ്മയെ രക്ഷിക്കാന്‍ 10 വയസുകാരന്‍ എടുത്തു ചാടിയപ്പോള്‍- വീഡിയോ

സോഷ്യല്‍ മീഡിയയില്‍ ദിവസവും നിരവധി വീഡിയോകളാണ് പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ അമ്മയെ രക്ഷിച്ച പത്ത് വയസുകാരന്റെ വീഡിയോയാണ് വൈറലാകുന്നത്. വീട്ടുമുറ്റത്തെ സ്വിമിങ് പൂളില്‍ മുങ്ങിത്താഴ്ന്ന അമ്മയെ രക്ഷിക്കാനായി പത്തുവയസുകാരന്‍ ചാടുകയായിരുന്നു. അവരുടെ വീട്ടില്‍ സ്ഥാപിച്ച സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍, ഗാവിന്‍ കീനി തന്റെ അമ്മയെ രക്ഷിക്കാന്‍ ചാടുന്നത് കാണാം. എബിസി ന്യൂസ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ ദശലക്ഷത്തിലധികം കാഴ്ചക്കാരുമായി ഓണ്‍ലൈനില്‍ വൈറലായി.

 

View this post on Instagram

 

A post shared by ABC News (@abcnews)

ഇപ്പോള്‍ വൈറലായ വീഡിയോയില്‍, ഗാവിന്‍ പൂള്‍ ഗോവണിയില്‍ കയറുന്നതും അതിലേക്ക് ചാടുന്നതും കാണാം. പൂളില്‍ വെച്ച് കോച്ചിപിടുത്തം വന്നതിനാല്‍ മുങ്ങിത്താഴുകയായിരുന്ന അമ്മയെ മകന്‍ വേഗം രക്ഷിച്ചു. 10 വയസ്സുകാരന്‍ അമ്മയെ ഏണിയുടെ അടുത്തേക്ക് കൊണ്ടുപോയി, അവിടെ അമ്മയെ പിടിച്ചു നിന്നു. താമസിയാതെ, മുത്തച്ഛന്‍ വന്ന് സ്ത്രീയെ രക്ഷിക്കാന്‍ ചാടിയിറങ്ങുകയും ഇവരെ രക്ഷിക്കുന്നതും കാണാം.

വീട്ടുമുറ്റത്തെ പൂളില്‍ കോച്ചിപിടുത്തം പിടിപെട്ട് മുങ്ങിത്താഴുന്ന അമ്മയെ രക്ഷിക്കാന്‍ 10 വയസ്സുകാരന്‍ ഗാവിന്‍ കീനി കുതിക്കുന്ന നിമിഷം സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞപ്പോള്‍. മുത്തച്ഛന്‍ സഹായത്തിനായി ചാടുന്നത് വരെ അമ്മയുടെ തല വെള്ളത്തിന് മുകളില്‍ സൂക്ഷിച്ചു,’ പോസ്റ്റിന്റെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു. കിംഗ്സ്റ്റണ്‍, ഒക്ലഹോമ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പിന്നീട് ഗാവിന്റെ ധീരതയ്ക്ക് അവാര്‍ഡ് നല്‍കി.