മരണത്തിനു കീഴടങ്ങും മുൻപ് അവൾ ജീവൻ നൽകിയത് അഞ്ചു പേർക്ക് !! അവയവദാനത്തിന് മാതൃകയായി 12 വയസ്സുകാരി

കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴെ വീണ ചികിത്സയിൽ ഇരുന്ന പെൺകുട്ടി മരണത്തിനു മുൻപ് ജീവൻ നൽകിയത് അഞ്ചു പേർക്ക്. കരൾ, വൃക്കകൾ, കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തിരിക്കുന്നത്.  മരണ ശേഷവും  തങ്ങളുടെ  മറ്റുള്ളവരിലൂടെ ജീവിക്കും എന്ന സന്തോഷത്തിലാണ് യഷയുടെ മാതാപിതാക്കൾ.

കഴിഞ്ഞ മാർച്ച് ഒന്പതിനായിരുന്നു സംഭവം. ടെറസിന്റെ മുകളിൽ കുട്ടികൾക്ക് ഒപ്പം കളിച്ച് കൊണ്ടിരുന്ന യഷ കൽ വഴുതി താഴേക്ക് വീഴുകയായിരുന്നു, അച്ഛന്‍ സൂരതിലെ വജ്ര വ്യാപാരിയാണ്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് യഷ. ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്‌തെങ്കിലും പിന്നീട് മസ്തിഷ്ക മരണം സ്ഥിതീകരിക്കുകയായിരുന്നു. ആദ്യം മരുന്നുകളോട് പ്രതികരിച്ചെങ്കിലും പിന്നീട് നില വഷളായി തുടങ്ങി. തുടര്‍ന്ന് ഡോക്ടര്‍മാര്‍ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. അവയവ ദാനത്തിന്‍റെ ആവശ്യകതകളെക്കുറിച്ച് ആശുപത്രിയില്‍ എത്തിയ NGO പ്രവര്‍ത്തകര്‍ യെഷയുടെ രക്ഷിതാക്കളെ ബോധ്യപ്പെടുത്തുകയും അവയവങ്ങള്‍ ദാനം ചെയ്യാനുള്ള തീരുമാനത്തില്‍ എത്തിക്കുകയും ചെയ്തു.

പിന്നീട് പൊലീസിന്‍റെ സഹായത്തോടെ 2.55 മണിക്കൂര്‍ കൊണ്ട് ആറ് ജില്ലകള്‍ കടന്ന് അഹമ്മദാബാദില്‍ അവയവങ്ങള്‍ എത്തിച്ചു.അഹമ്മദാബാദിലെ വൃക്ക നഷ്ടപ്പെട്ട കുട്ടിക്ക് ആണ് ഒരു വൃക്ക ദാനം ചെയ്തത്. കരള്‍ രോഗിയായിരുന്നു 52 വയസ്സുള്ള മധ്യവയസ്കനു കരള്‍ മാറ്റിവെക്കല്‍ ശസ്ത്രകിയ്ര നടത്തി. യെഷയുടെ കുടുംബത്തെ കൃത്യമായി അവയവദാനത്തിന്‍റെ നന്മകളെ കുറിച്ച് ബോധിപ്പിക്കുകയും ഒരോ കാര്യങ്ങളില്‍ വ്യക്തത വരുത്തുകയും ചെയ്തു. അങ്ങനെയാണ് കരൾ, രണ്ട് വൃക്കകൾ, രണ്ട് കണ്ണുകൾ എന്നിവ അവള്‍ ദാനം ചെയ്യാം എന്ന തീരുമാനത്തില്‍ എത്തിയത്.

Krithika Kannan