മലയാള സിനിമ ഇന്നേവരെ കാണാത്ത പ്രമോഷന്‍ ഐഡിയ..!! സ്വന്തം സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ നടനും സംവിധായകനും നിര്‍മ്മാതാവും എത്തി..!!

മലയാളി സിനിമാ പ്രേമികളുടെ ഇഷ്ട നടനാണ് അനൂപ് മേനോന്‍. ഇദ്ദേഹം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 21 ഗ്രാംസ്. സസ്പെന്‍സ് ക്രൈം ത്രില്ലര്‍ ജോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രം മാര്‍ച്ച് 18ന് ആണ് തീയറ്ററുകളില്‍ എത്തുക. അതിന് മുന്നോടിയായി നടക്കുന്ന സിനിമയുടെ പ്രമോഷന്‍ പരിപാടികളാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. പതിവില്‍ നിന്ന വ്യത്യസ്തമായി ഇവിടെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പോസ്റ്ററുകള്‍ ഒട്ടിക്കുന്നത്.

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലടക്കം വൈറലായി മാറുകയാണ്. ഇതിനെല്ലാം ചുക്കാന്‍ പിടിച്ചത് പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകന്‍ ജീവ ജോസഫാണ്. ജീവയും 21 ഗ്രാംസ് എന്ന പുതിയ ചിത്രത്തില്‍ ശ്രദ്ധേയമായൊരു വേഷം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി കാക്കനാട് പരിസരത്ത് 21 ഗ്രാംസ്ന്റെ പോസ്റ്റര്‍ ഒട്ടിച്ചുകൊണ്ട് എല്ലാ സിനിമാ പ്രവര്‍ത്തകരെയും ജീവ ചാലഞ്ചു ചെയ്തിരുന്നു.അനൂപ് മേനോന്‍, അനു മോഹന്‍ തുടങ്ങിയ എല്ലാവരുടെയും പേര് എടുത്ത് പറഞ്ഞു പോസ്റ്റര്‍ ഒട്ടിച്ചു ചാലഞ്ച് ചെയ്യുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്.

പിന്നീട് നടന്‍ അനൂപും സിനിമയുടെ പ്രൊഡ്യൂസറും അടക്കം സ്ഥലത്തെത്തി ജീവയുടെ ചലഞ്ച് ഏറ്റെടുക്കുകയായിരുന്നു. മാര്‍ച്ച് 18ന് ആണ് 21 ഗ്രാംസ് തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്. സസ്പെന്‍സ് ക്രൈം ത്രില്ലര്‍ ജോണറിലാണ് ചിത്രം എത്തുന്നത്. ഒരു കൊലപാതകത്തെ തുടര്‍ന്ന് അന്വേഷിക്കാന്‍ എത്തുന്ന ഉദ്യോഗസ്ഥനായാണ് അനൂപ് മേനോന്‍ ചിത്രത്തില്‍ വേഷമിടുന്നത്.

ബിബിന്‍ കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയുന്ന സിനിമ കെ. എന്‍ റിനിഷ് ആണ് നിര്‍മ്മിക്കുന്നത്. ലിയോണ ലിഷോയ്, അനു മോഹന്‍, രഞ്ജി പണിക്കര്‍, രഞ്ജിത്, ലെന, നന്ദു, മാനസ രാധാകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, മറീന മൈക്കിള്‍, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago