മലയാള സിനിമ ഇന്നേവരെ കാണാത്ത പ്രമോഷന്‍ ഐഡിയ..!! സ്വന്തം സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ നടനും സംവിധായകനും നിര്‍മ്മാതാവും എത്തി..!!

മലയാളി സിനിമാ പ്രേമികളുടെ ഇഷ്ട നടനാണ് അനൂപ് മേനോന്‍. ഇദ്ദേഹം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 21 ഗ്രാംസ്. സസ്പെന്‍സ് ക്രൈം ത്രില്ലര്‍ ജോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രം മാര്‍ച്ച് 18ന് ആണ് തീയറ്ററുകളില്‍…

മലയാളി സിനിമാ പ്രേമികളുടെ ഇഷ്ട നടനാണ് അനൂപ് മേനോന്‍. ഇദ്ദേഹം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 21 ഗ്രാംസ്. സസ്പെന്‍സ് ക്രൈം ത്രില്ലര്‍ ജോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രം മാര്‍ച്ച് 18ന് ആണ് തീയറ്ററുകളില്‍ എത്തുക. അതിന് മുന്നോടിയായി നടക്കുന്ന സിനിമയുടെ പ്രമോഷന്‍ പരിപാടികളാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. പതിവില്‍ നിന്ന വ്യത്യസ്തമായി ഇവിടെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പോസ്റ്ററുകള്‍ ഒട്ടിക്കുന്നത്.

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലടക്കം വൈറലായി മാറുകയാണ്. ഇതിനെല്ലാം ചുക്കാന്‍ പിടിച്ചത് പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകന്‍ ജീവ ജോസഫാണ്. ജീവയും 21 ഗ്രാംസ് എന്ന പുതിയ ചിത്രത്തില്‍ ശ്രദ്ധേയമായൊരു വേഷം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി കാക്കനാട് പരിസരത്ത് 21 ഗ്രാംസ്ന്റെ പോസ്റ്റര്‍ ഒട്ടിച്ചുകൊണ്ട് എല്ലാ സിനിമാ പ്രവര്‍ത്തകരെയും ജീവ ചാലഞ്ചു ചെയ്തിരുന്നു.അനൂപ് മേനോന്‍, അനു മോഹന്‍ തുടങ്ങിയ എല്ലാവരുടെയും പേര് എടുത്ത് പറഞ്ഞു പോസ്റ്റര്‍ ഒട്ടിച്ചു ചാലഞ്ച് ചെയ്യുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്.

പിന്നീട് നടന്‍ അനൂപും സിനിമയുടെ പ്രൊഡ്യൂസറും അടക്കം സ്ഥലത്തെത്തി ജീവയുടെ ചലഞ്ച് ഏറ്റെടുക്കുകയായിരുന്നു. മാര്‍ച്ച് 18ന് ആണ് 21 ഗ്രാംസ് തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്. സസ്പെന്‍സ് ക്രൈം ത്രില്ലര്‍ ജോണറിലാണ് ചിത്രം എത്തുന്നത്. ഒരു കൊലപാതകത്തെ തുടര്‍ന്ന് അന്വേഷിക്കാന്‍ എത്തുന്ന ഉദ്യോഗസ്ഥനായാണ് അനൂപ് മേനോന്‍ ചിത്രത്തില്‍ വേഷമിടുന്നത്.

ബിബിന്‍ കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയുന്ന സിനിമ കെ. എന്‍ റിനിഷ് ആണ് നിര്‍മ്മിക്കുന്നത്. ലിയോണ ലിഷോയ്, അനു മോഹന്‍, രഞ്ജി പണിക്കര്‍, രഞ്ജിത്, ലെന, നന്ദു, മാനസ രാധാകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, മറീന മൈക്കിള്‍, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.