മലയാളി പ്രേക്ഷകരെ ഉൾപ്പടെ ആവേശത്തിന്റെയും സംഘര്‍ഷത്തിന്റെയും മുൾമുനയിൽ നിർത്തിയ ഒരു ചലച്ചിത്രമായിരുന്നു വിഷ്ണു വിശാൽ നായകനായി എത്തിയ രാത്സസൻ. ഇൻവെസ്റ്റിഗേറ്റീവ് സൈക്കോ ക്രൈം ത്രില്ലർ ജോണറിൽ വരുന്ന ചലച്ചിത്രം അതുവരെ ഉണ്ടായിരുന്ന ഇന്ത്യൻ സിനിമയിലെ എല്ലാ ക്രൈം ത്രില്ലർ സിനിമകളെയും പിന്നിലാക്കി കൊണ്ടായിരുന്നു മുന്നേറിയത്. ആ മുന്നേറ്റത്തിന് ഇന്ന് മൂന്നു വർഷം തികഞ്ഞിരിയ്ക്കുകയാണ്. കൊറിയക്കാർക്ക് മാത്രമല്ല, ഇങ് ഇന്ത്യയിലും എക്സ്ട്രാ ഓർഡിനറി ആയി ക്രൈം ത്രില്ലർ സിനിമകൾ മെനഞ്ഞെടുക്കാൻ സാധിയ്ക്കുമെന്നു കാണിച്ചു കൊടുക്കുകയായിരുന്നു രാത്സസൻ സിനിമയിലൂടെ അണിയറപ്രവർത്തകർ.