ക്രിസ്റ്റഫർ ഇന്നും ഒരു പേടി സ്വപ്നം ; സൗത്ത് ഇന്ത്യൻ സിനിമാലോകത്തെ ഇളക്കിമറിച്ച രാത്സസനു മൂന്ന് വയസ്സ് !

മലയാളി പ്രേക്ഷകരെ ഉൾപ്പടെ ആവേശത്തിന്റെയും സംഘര്ഷത്തിന്റെയും മുൾമുനയിൽ നിർത്തിയ ഒരു ചലച്ചിത്രമായിരുന്നു വിഷ്ണു വിശാൽ നായകനായി എത്തിയ രാത്സസൻ. ഇൻവെസ്റ്റിഗേറ്റീവ് സൈക്കോ ക്രൈം ത്രില്ലർ ജോണറിൽ വരുന്ന ചലച്ചിത്രം അതുവരെ ഉണ്ടായിരുന്ന ഇന്ത്യൻ സിനിമയിലെ…

മലയാളി പ്രേക്ഷകരെ ഉൾപ്പടെ ആവേശത്തിന്റെയും സംഘര്ഷത്തിന്റെയും മുൾമുനയിൽ നിർത്തിയ ഒരു ചലച്ചിത്രമായിരുന്നു വിഷ്ണു വിശാൽ നായകനായി എത്തിയ രാത്സസൻ. ഇൻവെസ്റ്റിഗേറ്റീവ് സൈക്കോ ക്രൈം ത്രില്ലർ ജോണറിൽ വരുന്ന ചലച്ചിത്രം അതുവരെ ഉണ്ടായിരുന്ന ഇന്ത്യൻ സിനിമയിലെ എല്ലാ ക്രൈം ത്രില്ലർ സിനിമകളെയും പിന്നിലാക്കി കൊണ്ടായിരുന്നു മുന്നേറിയത്. ആ മുന്നേറ്റത്തിന് ഇന്ന് മൂന്നു വർഷം തികഞ്ഞിരിയ്ക്കുകയാണ്. കൊറിയക്കാർക്ക് മാത്രമല്ല, ഇങ് ഇന്ത്യയിലും എക്സ്ട്രാ ഓർഡിനറി ആയി ക്രൈം ത്രില്ലർ സിനിമകൾ മെനഞ്ഞെടുക്കാൻ സാധിയ്ക്കുമെന്നു കാണിച്ചു കൊടുക്കുകയായിരുന്നു രാത്സസൻ സിനിമയിലൂടെ അണിയറപ്രവർത്തകർ.രാംകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്‌ത ചിത്രത്തിൽ വിഷ്ണുവിന്റെ നായികയായി എത്തിയത് അമലാ പോൾ ആണ്. 2018 ഒക്ടോബർ 5 ന് ഈ ചിത്രം റിലീസ് ചെയ്‌തു. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. അതുകൊണ്ട് തന്നെ മറ്റ് ഭാഷകളിലേക്കും ചിത്രം വിവർത്തനം ചെയ്യുകയായിരുന്നു. സ്കൂൾ കുട്ടികളെ ഉന്നം വെച്ചുള്ള സൈക്കോ കൊലപാതകങ്ങളുടെ ഉറവിടം തേടി പോകുന്ന അരുൺ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് വിഷ്ണു ചിത്രത്തിൽ എത്തിയത്.അദ്ധ്യാപികയുടെ റോളിലായിരുന്നു അമലാപോൾ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. വിജി എന്നായിരുന്നു അമലയുടെ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര്. ഇന്നും രാത്സസൻ എന്ന സിനിമ ഭയവും സംഘർഷവും തന്നെയാണ് ഓരോ ആസ്വാദകനിലും ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രം പൂർണമായും അതിന്റെ ലക്ഷ്യപ്രാപ്തിയിലെത്തി കഴിഞ്ഞു. രാത്സസനെ മറികടക്കുന്ന ഒരു ഇൻവെസ്റ്റിഗേറ്റീവ് സൈക്കോ ക്രൈം ത്രില്ലർ സിനിമ സൗത്ത് ഇന്ത്യൻ സിനിമയിൽ ഇനി എന്ന് ഉണ്ടാകുമെന്ന് അറിയില്ല.