അന്‍പത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. വെള്ളം എന്ന സിനിമയിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനായും, കപ്പേളയിലെ അഭിനയത്തിന് അന്ന ബെൻ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ആണ് മികച്ച ചലച്ചിത്രം. മികച്ച സംവിധായകൻ സിദ്ധാർഥ് ശിവ. എന്നിവർ എന്ന ചിത്രത്തിനാണ് പുരസ്കാരം. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും ജനപ്രിയ ചിത്രമായി.