മികച്ച നടൻ ജയസൂര്യ, നടി അന്ന ബെൻ ; സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു ! പുരസ്‌ക്കാര നിറവിൽ സച്ചിയുടെ അയ്യപ്പനും കോശിയും !

അന്‍പത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വെള്ളം എന്ന സിനിമയിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനായും, കപ്പേളയിലെ അഭിനയത്തിന് അന്ന ബെൻ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ആണ് മികച്ച…

അന്‍പത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വെള്ളം എന്ന സിനിമയിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനായും, കപ്പേളയിലെ അഭിനയത്തിന് അന്ന ബെൻ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ആണ് മികച്ച ചലച്ചിത്രം. മികച്ച സംവിധായകൻ സിദ്ധാർഥ് ശിവ. എന്നിവർ എന്ന ചിത്രത്തിനാണ് പുരസ്കാരം. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും ജനപ്രിയ ചിത്രമായി.  ജിയോ ബേബിയാണ് മികച്ച തിരക്കഥാകൃത്ത്. മികച്ച ചലച്ചിത്ര ലേഖനമായി ജോണ്‍ സാമുവലിന്റെ അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ തിരഞ്ഞെടുത്തു. മികച്ച ഗാനരചയിതാവ് – അൻവർ അലി, മികച്ച പശ്ചാത്തല സംഗീതം എം. ജയചന്ദ്രൻ, മികച്ച രണ്ടാമത്തെ ചിത്രം – തിങ്കളാഴ്ച നല്ല നിശ്ചയം, മികച്ച കുട്ടികളുടെ ചിത്രം – ബൊണാമി. കപ്പേള ഒരുക്കിയ മുസ്തഫയാണ് മികച്ച നവാഗത സംവിധായകൻ. സുധീഷ് മികച്ച സ്വഭാവ നടൻ.  ഇരുപതിലേറെ ചിത്രങ്ങൾ അന്തിമ ജൂറി പരിശോധിച്ചതിനു ശേഷമാണു പുരസ്‌ക്കാര പ്രഖ്യാപനം നടന്നത്. നടിയും സംവിധായികയുമായ സുഹാസിനി മണിരത്നമാണ് ഇത്തവണത്തെ ജൂറി ചെയര്‍പേഴ്സണ്‍. സംവിധായകന്‍ ഭദ്രന്‍, കന്നഡ സംവിധായകന്‍ പി.ശേഷാദ്രി എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷര്‍. നാലു കുട്ടികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ 80 ചിത്രങ്ങളാണ് 2020ലെ കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡിനായി മത്സരിച്ചത്. സെപ്റ്റംബര്‍ 28 മുതലാണ് ജൂറി സ്ക്രീനിംഗ് ആരംഭിച്ചത്.