പുരസ്കാരത്തിളക്കത്തിൽ മലയാളം; എട്ടോളം പുരസ്കാരങ്ങൾ മലയാള സിനിമയ്ക്ക്

അറുപത്തി ഒൻപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാള സിനിമയ്ക്കും അർഹിച്ച അംഗീകാരം. ഫീച്ചർ സിനിമകളുടെ കാര്യത്തിലും, വ്യക്തിഗത പുരസ്‌കാരങ്ങളുടെ കാര്യത്തിലും ഒട്ടും പിന്നിലല്ലാതെ മലയാള സിനിമ ശക്തമായ മത്സരം തീർത്തു. മുൻ കാലങ്ങളിലേത് പോലെ തന്നെ ഇക്കുറിയും പുരസ്‌കാരത്തിൽ മലയാള സിനിമ കൃത്യമായ സ്ഥാനം അടയാളപ്പെടുത്തി. ഹോം’ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ സ്വന്തം ഇന്ദ്രൻസ് പ്രത്യേക പരാമർശത്തിന് അർഹനായപ്പോൾ അത് ആ പ്രതിഭയ്ക്കുള്ള അംഗീകാരമായി. മികച്ച മലയാള ചിത്രമായും റോജിൻ തോമസ് സംവിധാനം ചെയ്‌ത ഹോം മാറി. ഷാഹി കബീർ തന്റെ ശക്തമായ എഴുത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഇവിടേക്കെത്തിച്ചു. പുതിയ കാലത്തിന്റെ രാഷ്ട്രീയം കൃത്യമായി അടയപ്പെടുത്തിയ ‘നായാട്ട്’ എന്ന ചിത്രത്തിലെ എഴുത്തിനാണ് പുരസ്‌കാരം.ഇലവീഴാപൂഞ്ചിറ’ എന്ന സിനിമയിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്കാരത്തിന്​ പിന്നാലെയാണ്​ പുതിയനേട്ടം. കഴിഞ്ഞവർഷം ‘നായാട്ട്’​ ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള സംസ്ഥാനപുരസ്കാരവും കിട്ടിയിരുന്നു.  ഇതിനോടകം നിരവധി അം​ഗീകാരങ്ങൾ ചിത്രത്തെ തേടിയെത്തി. കൃഷാന്ദ് ഒരുക്കിയ ആവാസവ്യൂഹം മികച്ച പരിസ്ഥിതി ചിത്രമായതാണ് മറ്റൊരു നേട്ടം. പുത്തൻ ആഖ്യാന ശൈലിയോടെ പ്രേക്ഷകർക്ക് മുൻപിലെത്തിയ ആവാസവ്യൂഹം കാണികൾക്ക് വ്യത്യസ്‌തമായ അനുഭവം നൽകിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. കടലും കരയും ഒന്നുചേരുന്ന പുതുവൈപ്പ് എന്ന പ്രദേശമാണ് പശ്ചാത്തലം.പ്രദേശം കഥയെ സജീവമാക്കി ഇഴപാകിയെടുക്കുന്നതിൽ നല്ലപങ്ക് വഹിച്ചിട്ടുണ്ട്. ഒരു ഡോക്യുമെന്‍ററിയിലേതുപോലെ പ്രകൃതിയേക്കുറിച്ചും അതിലെ സൂക്ഷ്മവും വൈവിധ്യവുമാർന്ന ജീവവർഗ്ഗങ്ങളേക്കുറിച്ചും അവയുടെ വാസസ്ഥലങ്ങളെക്കുറിച്ചും  പ്രത്യേകതകളേക്കുറിച്ചും അവ നേരിടുന്ന ഭീഷണികളേക്കുറിച്ചും ആവാസവ്യൂഹം ഒളിഞ്ഞും തെളിഞ്ഞും പറയുന്നു. ഒപ്പം വിവിധ മേഖലയിലെ വിദഗ്ധര്‍ ആധികാരികതയോടെ നൽകുന്ന വിവരണവും വരുന്നു.

നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ആനിമേഷൻ ചിത്രം അതിഥി കൃഷ്‌ണദാസ് സംവിധാനം ചെയ്‌ത ‘കണ്ടിട്ടുണ്ട്’ എന്ന ചിത്രമാണ് സ്വന്തമാക്കിയത്. സാങ്കേതിക തികവിൽ മലയാള സിനിമയുടെ വളർച്ച ഊട്ടിയുറപ്പിക്കുന്ന പുരസ്‌കാരമായിരുന്നു ഇത്.മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്‌കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്‌ണു മോഹൻ സ്വന്തമാക്കിയത് അപ്രതീക്ഷിതമായി എന്നാൽ പ്രതീക്ഷിച്ച നേട്ടങ്ങളിൽ ഒന്നായിരുന്നു. അതേസമയം ഹോമി’നും ഇന്ദ്രൻസിനും , മറ്റ് ദേശീയ അവാർഡ് ജേതാക്കൾക്കും അഭിനന്ദനം അറിയിച്ച് മോഹൻലാലും മമ്മൂട്ടിയും രംഗത്തെത്തിയിരിക്കുകയാണ്.പുരസ്കാരം നേടിയ ഹോം ചിത്രത്തിനും, നടൻ ഇന്ദ്രൻസിനും, മറ്റ് ദേശീയ അവാർഡ് ജേതാക്കൾക്കും അഭിനനന്ദനം അറിയിച്ചിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മോഹൻലാലും, മമ്മൂട്ടിയും. അവാര്‍ഡ് നേടിയ താരങ്ങളെ പേരെടുത്ത് പരാമര്‍ശിച്ചാണ് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും കുറിപ്പ്.മമ്മൂട്ടി ഓരോ സിനിമയെയും പരാമര്‍ശിച്ചിട്ടുണ്ട്. ഏല്ലാ ദേശീയ അവാര്‍ഡ് ജേതാക്കള്‍ക്കും തന്റെ അഭിനന്ദനം എന്ന് മമ്മൂട്ടി എഴുതിയിരിക്കുന്നു. ‘ഹോം’, ‘നായാട്ട്’, ‘ചവിട്ട്’, ‘മൂന്നാം വളവ്’, ‘കണ്ടിട്ടുണ്ട്’, ‘ആവാസവ്യൂഹം’ എന്നിവയുടെ താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും വിഷ്‍ണു മോഹനും ഇന്ദ്രൻസിനും മലയാള സിനിമയെ അഭിമാനഭരിതമാക്കിയതിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അഭിനന്ദിക്കുന്നുവെന്ന് മോഹൻലാല്‍ എഴുതിയിരിക്കുന്നു. അല്ലു അര്‍ജുനയും ഇന്ദ്രൻസിനെയും വിഷ്‍ണു മോഹനെയും ഷാഹി കബിറിനെയും പേരെടുത്ത് അഭിനന്ദിച്ച മോഹൻലാല്‍ ‘ആര്‍ആര്‍ആര്‍’, ‘റോക്കട്രി’ പ്രവര്‍ത്തകരെയും സന്തോഷം അറിയിച്ചിട്ടുണ്ട്.

Revathy