പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികൾ ആയിരുന്നു ഷാജു ശ്രീധറും, ചാന്ദിനിയും. ഇപ്പോൾ ഇരുവരും തങ്ങളുടെ വിവാഹത്തെക്കുറിച്ചും, പ്രണയത്തെക്കുറിച്ചും തുറന്നു പറയുകയാണ്. ഞങ്ങൾ പരസ്പരം പ്രണയം പറഞ്ഞു പ്രണയത്തിലായവർ അല്ല, ഞങ്ങൾ ഒന്നിച്ചു രണ്ടുമൂന്നു ചിത്രങ്ങൾ ചെയ്യ്തിട്ടുണ്ട് , ലൊക്കേഷനിൽ വെച്ചുള്ള പരിചയം പതിയെ പ്രണയത്തിലേക്ക് വഴിമാറിയതാണ് ഷാജു പറയുന്നു. ഞങ്ങളുടെ ഫോൺ വിളി ചാന്ദിനിയുടെ വീട്ടിൽ അറിഞ്ഞപ്പോൾ ആണ് ഒളിച്ചോടാൻ തീരുമാനിച്ചത്.

ചാന്ദിനിയുടെ വീട്ടുകാർക്ക് ഞങ്ങൾ തമ്മിൽ യോജിക്കുന്നതിനു അവര്ക്ക് താല്പര്യമില്ലായിരുന്നു.അങ്ങനെയാണ് ഞങ്ങൾ ഒളിച്ചോടി പോയത്, എന്നാൽഅതിനു ശേഷം ഞങ്ങൾ വീട്ടുകാരുമായി കോമ്പ്രമൈസ് ആയി, എന്നാൽ വിവാഹം കഴിഞ്ഞു ഞങ്ങൾ എന്നും വഴക്ക് ആയിരുന്നു, ആദ്യസമയത്തെ പ്രണയം പോലെ അല്ലായിരുന്നു വിവാഹം കഴിഞ്ഞപ്പോൾ , തീരെ അഡ്ജസ്റ്റ് ചെയ്യാൻ പോലും പറ്റാത്ത അവസ്ഥ ഷാജു പറയുന്നു.

വിവാഹം കഴിഞ്ഞ സമയത്തു വീട്ടുകാർ പോലും പറഞ്ഞിരുന്നു ഞങ്ങൾ തമ്മിൽ പിരിയുമെന്നു. എന്നാൽ പിന്നീട് ഞങ്ങൾ പരസ്പരം മനസിലാക്കി ജീവിച്ചു ,ഇപ്പോൾ ഞങ്ങളുടെ ലൈഫ് അടിപൊളി ആണ് ഷാജു പറയുന്നു. എനിക്ക് ചേട്ടന്റെ ശബ്ദം ആയിരുന്നു ഇഷ്ട്ടം, ലാലേട്ടന്റെ ശബ്ദം അതേപടി ചേട്ടൻ കാണിക്കാറുണ്ട്,ചാന്ദിനി പറയുന്നു. മക്കളുടെ ടിക്ടോകിൽ എന്നെയും ഉൾപ്പെടുത്തി, അതവർക്ക് ഫേമസ് ആകാൻ വേണ്ടി ആയിരുന്നു, ഷാജു പറയുന്നു, ഇപ്പോൾ ഞങൾ ഇരുവരും ഒന്നിച്ചു ചില പരസ്യചിത്രങ്ങളിലും അഭിനയിച്ചിരുന്നു.












