മലയാള സിനിമയിൽ പ്രേഷകരുടെ ഇടയിൽ സ്ഥാനം പിടിക്കാൻ കഴിഞ്ഞ ഒരു നടി തന്നെയായിരുന്നു സാനിയ ഇയ്യപ്പൻ, ജീവിതത്തിലെ തന്റെ ഏറ്റവും വലിയ സുഹൃത് തന്റെ അമ്മയാണ്, ധന്യ വർമ്മക്ക് നൽകിയ അഭിമുഖ്ത്തിൽ താരം തുറന്നു പറയുകയാണ്, താൻ സിനിമയിൽ എത്തുന്നത് തന്റെ കുടുംബക്കാർക്ക് പോലും ഇഷ്ടമല്ലായിരുന്നു. വീട്ടിൽ താൻ എല്ലാം ഓപ്പൺ ആയി സംസാരിക്കുന്ന ആളാണ് അതുകൊണ്ടു തന്നെ ഒരുപാടു സപ്പോർട്ട് തന്റെ അച്ഛനും ,അമ്മയും നൽകും സാനിയ പറയുന്നു.

താൻ സിനിമയിൽ എത്തിയതിനെ തന്റെ ബന്ധുക്കൾ പോലും തന്നെ ഒരുപാട് എതിർത്ത് പറഞ്ഞിരുന്നു എന്നാൽ ഇവർക്കുള്ള മറുപടിയും അമ്മ നൽകിയിരുന്നു, ജീവിതത്തിൽ തനിക്കു കട്ടസപ്പോർട്ട് ആയി നിൽക്കുന്നത് തനറെ അമ്മയാണ്, ഏതുകാര്യവും ഒരു പൊട്ടിത്തെറി കൂടാതെ ഞാൻ അമ്മയോട് കാര്യങ്ങൾ അവതരിപ്പിക്കും. അമ്മ കൃത്യമായ ഉപദേശങ്ങൾ നൽകി അത് സോൾവ് ചെയ്യുന്ന രീതിയിൽ ആക്കി തരും.

അച്ചനും ,അമ്മയും മനസിലാക്കിയതുപോലെ എന്നെ ആരും മനസിലാക്കിയിട്ടില്ല. മോളെ ഇങ്ങനൊക്കെ വിട്ടോ ,അഭിനയം കൊണ്ട് എവിടെ എത്താൻ ആണ് എന്നൊക്ക ബന്ധക്കൾ ഒക്കെ പറയും, അപ്പോൾ അമ്മ പറയും നിങ്ങളുടെ മക്കൾ ഒക്ക് ഡോക്ടർസും, എഞ്ചിനിയേഴ്സും ആകുമ്പോൾ അവർക്ക് ഒരു സമാധാനം കിട്ടാൻ സിനിമ കാണും, അപ്പോൾ എന്റെ മകൾ അവിടെ ഉണ്ടാകട്ടെ ഈ കിടിലൻ മറുപടി അമ്മ അവർക്കു നൽകും സാനിയ പറയുന്നു.












