വിമര്‍ശനങ്ങളെ കാറ്റില്‍പറത്തി റെക്കോര്‍ഡ് വിജയമാണ് ഷാരൂഖ്ഖാന് ചിത്രം പത്താന് നേടിയത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ പത്താന്റെ വന്‍ വിജയത്തതിന് പിന്നാലെ പുതിയ വാഹനവും സ്വന്തമാക്കിയിരിക്കുകയാണ് കിങ് ഖാന്.
റോള്‍സ് റോയ്സ് കള്ളിനന് ബ്ലാക് ബാഡ്ജിലാണ് ഇനി ഷാരുഖിന്റെ യാത്രകള്‍.
ഏകദേശം പത്തു കോടി രൂപയാണ് വില. പുത്തന്‍ റോള്‍സ് റോയ്സ് മന്നത്തിലേക്ക് കയറുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ബ്ലാക് ബാഡ്ജിന്റെ ആര്‍ട്ടിക് വൈറ്റാണ് ഷാരൂഖിന്റെ ഗാരേജിലെത്തിയത്.
ഇന്ത്യയിലെ മൂന്നാമത്തെ ബ്ലാക് ബാഡ്ജ് എഡിഷനുമാണ്. ഫാന്റം ഡ്രോപ്ഹെഡ് കൂപ്പെ, ഇലക്ട്രിക് ബിഎംഡബ്ലിയു ഐ എയിറ്റ്, ലാന്‍ഡ് ക്രൂയിസര്‍, പജീറോ,സാന്‍ട്രോ എന്നിവയെല്ലാം കിങ്ഖാന്റെ കളക്ഷനിലുണ്ട്.
അതേസമയം, ജവാന് ആണ് ഷാരൂഖിന്റെ പുതിയ ചിത്രം. നയന്‍താര ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ആറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ ചിത്രം എത്തും.
പത്താന് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് 500 കോടിയും ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബിലും ചിത്രം നേടിയിരുന്നു.
#ShahRukhKhan𓀠 new car Rolls-Royce 555 entrying in #Mannat last night 🌙 @iamsrk pic.twitter.com/tU1GWgkC9T
— SRK Khammam Fan club (@srkkhammamfc) March 27, 2023