അങ്ങനെ ചെയ്തില്ലെങ്കിൽ ചത്തൊന്നും പോകില്ലല്ലോ എന്നാണ് പറയുന്നത്

പ്രേക്ഷകരുടെ ഇഷ്ട ജോഡികൾ ആണ് ജീവയും ഭാര്യ അപർണ്ണയും, സരിഗമപയെന്ന ഷോയിലൂടെയായിരുന്നു ജീവ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്. സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും. എയര്‍ഹോസ്റ്റസായ അപര്‍ണ്ണ ഇടയ്ക്ക് സരിഗമപയിലേക്ക് അതിഥിയായെത്തിയിരുന്നു. താന്‍ പോലും ഇതേക്കുറിച്ച്‌ അറിഞ്ഞിരുന്നില്ലെന്നും ശരിക്കും സര്‍പ്രൈസായി പോയെന്നുമായിരുന്നു ജീവ പറഞ്ഞത്. അപ്പുവെന്നും ശിട്ടുവെന്നുമൊക്കെയാണ് താന്‍ അപര്‍ണ്ണയെ വിളിക്കാറുള്ളതെന്നും ജീവ പറഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ അപര്‍ണ്ണ തോമസ് പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. വസ്ത്രധാരണത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളും അപര്‍ണ്ണയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ആ വിമർശനങ്ങളെ എല്ലാം ജീവയും അപർണ്ണയും ഒന്നിച്ചാണ് നേരിടാറുള്ളത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ അപർണ്ണയെ കുറിച്ച് ജീവ പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഭയങ്കര മടിയുള്ള കൂട്ടത്തിൽ ഉള്ള ആൾ ആണ് അപർണ്ണ എന്ന് ജീവ പറയുന്നു.

അപർണ്ണ മിക്ക ദിവസവും രാവിലെ ആഹാരം കഴിക്കുന്നത് പല്ലു തേക്കാതെയാണെന്നാണ് ജീവ പറഞ്ഞത്. പല്ലു തേച്ചിട്ട് ആഹാരം കഴിക്കാൻ പറഞ്ഞാൽ തേക്കാതെ കഴിച്ചാൽ എന്താണ് കുഴപ്പമെന്ന് എന്നോട് തിരിച്ച് ചോദിക്കും, മാത്രവുമല്ല പല്ലു തേച്ചില്ലെങ്കിൽ ചത്തൊന്നും പോകില്ലല്ലോ എന്നും അപ്പു ചോദിക്കും. മാത്രവുമല്ല പല്ലു തേക്കുമ്പോൾ മിക്ക ദിവസവും തന്റെ ബ്രെഷ് ഉപയോഗിച്ചാണ് പല്ലു തേക്കുന്നത് എന്നും അവളുടെ ബ്രെഷ് എടുക്കാൻ പോകാനുള്ള മടികൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്നുമാണ് ജീവ പറയുന്നത്. ഇവരുടെ ഈ വിശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.