തെന്നിന്ത്യൻ താരം ശരത് ബാബു അതീവ ഗുരുതരവസ്ഥയിൽ ഹോസ്പിറ്റലിൽ. കരൾ വൃക്ക, ശ്വാസകോശം എന്നിവയിൽ അണുബാധ ആയത്കൊണ്ട് ഇതിന്റെ എല്ലാം പ്രവർത്തനം തടസ്സപ്പെട്ടിരിക്കുന്നു എന്നാണ് വാർത്തകൾ എത്തുന്നത്. മൂന്ന് ദിവസമായി താരം വെന്റിലേറ്ററിൽ തുടരുന്നു എന്നാണ് റിപോർട്ടുകൾ. 71 വയസുള്ള ശരത് ബാബു ഇപ്പോൾ ഹൈദ്രബാദിലെ എ ഐ ജി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആണ്

ഈ മാസം 20 താം തീയതിയാണ് താരത്തെ ബാംഗ്ലൂരിൽ നിന്നും ഹൈദ്രാബാദിൽ എത്തിച്ചത്. ഏതാനും ആഴ്ച്കൾക്ക് മുൻപും താരത്തെ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. ആദ്യം താരത്തെ ചിലക്സ നടത്തിയത് ചെന്നയിൽ ആയിരുന്നു, ഇപ്പോൾ രണ്ടാം തവണ ആണ് അദ്ദേഹത്തിന് അസുഖം കൂടുതലാകുന്നത്. മലയാളമടക്കം 230 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു,

രാമരാജ്യം എന്ന തെലുങ്ക് ചിത്രത്തിലൂടെ ആയിരുന്നു അദ്ദേഹം സിനിമയിലേക്ക് എത്തിയത്, നന്തി പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ജയൻ നായകനായ ശരപഞ്ചരം എന്ന ചിത്രത്തിലൂടെ ആയിരുന്നു നടൻ മലയാളത്തിൽ എത്തിയിരുന്നത്. വക്കീൽ സാബആണ് അവസാനം അദ്ദേഹം അഭിനയിച്ച തെലുങ്ക് ചിത്രം.












