മകൾക്ക് ഡെങ്കിപ്പനി കൂടി, ഡോക്ടർമാർ വരെ കൈവിട്ടു

നടി ദേവയാനിയെ അറിയാത്ത സിനിമ പ്രേമികൾ ഇല്ല എന്ന് തന്നെ പറയാം. ബോളിവുഡിൽ കൂടി അരങ്ങേറ്റം കുറിച്ചുവെങ്കിലും തെന്നിന്ത്യൻ സിനിമയിൽ കൂടിയാണ് താരം കൂടുതൽ ശ്രദ്ധ നേടിയത്. നിരവധി ചിത്രങ്ങളിൽ ആണ് താരം കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ചത്. നിരവധി ഹിറ്റ് മലയാള ചിത്രങ്ങളിലും താരത്തിന് അഭിനയിക്കാൻ അവസരം ലഭിച്ചു. മലയാളം, തമിഴ്, തെലുങ്ക് ചിത്രത്തിൽ കൂടിയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. മലയാളിലേക്ക് വേണ്ട ശാലീന സൗന്ദര്യം ആവോളം ഉള്ള താരം മലയാളി അല്ല ഒരു മഹാരാഷ്ട്രക്കാരി ആണെന്നു ആരും പറയിലായിരുന്നു. സിനിമയിൽ സജീവമായി നിൽക്കുന്നതിനിടയിൽ ആണ് ദേവയാനി സംവിധായകൻ രാജ്‌കുമാറുമായി എടുക്കുന്നതും പ്രണയത്തിൽ ആകുന്നത്.

ആദ്യമൊക്കെ അതീവ രഹസ്യമായി കൊണ്ടുനടന്ന ഇവരുടെ പ്രണയം ക്രമേണ ലൊക്കേഷനുകളിലും പിന്നീട് ഇരുവരുടെയും വീടുകളിലും അറിയുകയായിരുന്നു. പിന്നീട് താരം രാജ് കുമാറിനെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹത്തോടെ കുറച്ച് നാളുകൾ സിനിമയിൽ നിന്ന് വിട്ട് നിന്ന താരം പിന്നീട് ടെലിവിഷൻ പരിപാടികളിൽ കൂടി തന്റെ തിരിച്ച് വരവ് നടത്തിയിരുന്നു. ദേവയാനിയുടെ രണ്ടാം വരവിലും പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ തന്റെ മകൾക്ക് സംഭവിച്ചതിനെ കുറിച്ച് പറയുകയാണ് ദേവയാനി. താൻ ഭയങ്കര ദൈവ വിശ്വാസി ആണെന്നും അത് കൊണ്ട് തന്നെ തന്റെ ജീവിതത്തിൽ ഉണ്ടായ ദോഷം സമയങ്ങളിൽ എല്ലാം ദൈവം തന്നെ രക്ഷിച്ചിട്ടുണ്ട് എന്നുമാണ് ദേവയാനി പറയുന്നത്. താൻ വലിയ ഭക്ത ആണെന്നും ദേവയാനി പറയുന്നു.

Kodimullai Serial Success Meet Gallery

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, താൻ ഭയങ്കര ദൈവ വിശ്വാസിയാണ്. ആഞ്ജനേയ സ്വാമിയെ നിത്യവും വീട്ടിൽ ആരാധിക്കുന്നവർ ആണ് ഞങ്ങൾ. എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസപ്പെട്ട ഘട്ടങ്ങളിൽ എല്ലാം എന്നെ ദൈവം രക്ഷിച്ചിട്ടുണ്ട്. സിനിമയിൽ വന്ന സമയത്ത് തനിക്ക് പല തരത്തിൽ ഉള്ള പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ദൈവം തുണയായി വരുകയും ചെയ്തിട്ടുണ്ട്.ഒരിക്കൽ എന്റെ മകൾക്ക് ഡെങ്കിപ്പനി ഉണ്ടായി. ഓരോ ദിവസം കഴിയും തോറും പെട്ടന്ന് അവളുടെ രക്തത്തിലെ പ്ളേറ്റ്ലെറ്റുകളുടെ എണ്ണം കുറഞ്ഞു വരുകയായിരുന്നു. ഇനി ഒന്നും ചെയ്യാൻ ഇല്ല എന്ന് പറഞ്ഞു ഡോക്ടർ മാർ പോലും കയ്യൊഴിഞ്ഞു. എന്നാൽ എന്റെ മക്കൾക്ക് തുണയായി ദൈവം തന്നെ വരുകയും ഒരു ദിവസം കൊണ്ട് അവൾക്ക് മാറ്റം ഉണ്ടാകുകയും ചെയ്തു എന്നുമാണ് ദേവയാനി പറയുന്നത്.