
മാത്യു തോമസും, നെസ്ലൻ കെ ഖഫൂറും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘നെയ്മർ’,ബ്രസീൽ ഫുട്ബോള് ടീമിന്റെ കടുത്ത ആരാധകന്റെ വളർത്തു നായാണ് നെയ്മർ. ഇപ്പോൾ ചിത്രം അതി ഗംഭീരമാണന്നാണ് പ്രേക്ഷകർ പറയുന്നത്, ചിത്രത്തിലെ മാത്യൂസിന്റെയും, നെസലന്റെയു൦ അഭിനയം അടിപൊളിയെന്നും, അതിലുപരി നാടൻ നായയായ നെയ്മറിന്റെയും അഭിനയം സൂപ്പർ എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.നായ്ക്കും ഒരു നായകൻ ആകാം പറ്റുമെന്ന് കാണിച്ച ഒരു ചിത്രം തന്നെ.

പൊതുവെ എല്ലാവരും പറയുന്നതുപോലെ ഒരു പട്ടി ഷോ അല്ല, ശരിക്കും ആ നായകുട്ടിയുടെ വൺമാൻ ഷോ എന്ന് തന്നെ എടുത്തുപറയാം. അതും ഒരു നാടൻ പട്ടികുട്ടിയെ ഇത്രയും ട്രെയിനിങ് നൽകി സിനിമ വിജയപ്പിച്ച സിനിമയുടെ സംവിധായകൻ സുധിയെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല എന്നാണ് പറയുന്നത്.

എല്ലാവരും ഈ ചിത്രം തീയറ്ററിൽ തന്നെ വന്നു കാണണമെന്നും അത്ര എഫോർട്ട് എടുത്ത് ചിത്രമെന്നും സംവിധയകാൻ സുധി പറയുന്നു. വത്യസ്തമായൊരു മൂവി, ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം നെയ്മർ എന്ന നായ്ക്കുട്ടി തന്നെയാണ്, ചിത്രത്തിൽ മാത്യൂസ്, നെസ്ലെൻ ,വിജയ് രാഘവൻ, ഷമ്മി തിലകൻ, ബേബി ദേവാനന്ദ, ജോണി ആന്റണി തുടങ്ങിയവർ ആണ് അഭിനയിച്ചിരിക്കുന്നത്.











