
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതൽ ദി കോർ. ജിയോ ബേബി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെറ്റിലെ മമ്മൂട്ടിയുടെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുുന്നത്. ‘ദി മാൻ ഓൺ ദി മൂവ്’ എന്ന് കുറിച്ചാണ് ചിത്രം മമ്മൂട്ടി കമ്പനി പങ്കുവെച്ചിരിക്കുന്നത്.

ഒരിടവേളക്ക് ശേഷം ചിത്രത്തിന്റെ അപ്ഡേറ്റ് ലഭിച്ച സന്തോഷത്തിലാണ് ഏവരും.കാതലിന്റെ റിലീസ് സംബന്ധിച്ച വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്.

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് കാതൽ.ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.സാലു കെ. തോമസ്സാണ് ഛായാഗ്രാഹകൻ,എഡിറ്റിങ് ഫ്രാൻസിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കൻ, ആർട്ട് ഷാജി നടുവിൽ,ഗാനരചന അലീന, വസ്ത്രാലങ്കാരം സമീറാ സനീഷ്, മേക്കപ്പ് അമൽ ചന്ദ്രൻ, കോ ഡയറക്ടർ അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ് ജോർജാണ്.











