
ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച ഐപിഎല്ലിന്റെ ഫൈനൽ മത്സരം. അവസാന പന്തു വരെ ആവേശം നീണ്ട മത്സരത്തിൽ അഞ്ച് വിക്കറ്റിന് ഗുജറാത്ത് ടൈറ്റൻസിനെ തകർത്താണ് ഐപിഎൽ കിരീടം ഇത്തവണ ചെന്നൈ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിൽ പത്താം ഫൈനൽ കളിച്ച ചെന്നൈ സൂപ്പർ കിങ്സിന്റെ അഞ്ചാം കിരീടം നേട്ടം കൂടിയാണിത്. തങ്ങളുടെ ‘തല’യുടെ മത്സരം കാണാൻ തമിഴ് താരങ്ങളും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ എത്തിയിരുന്നു.

സംവിധായകൻ വിഘ്നേഷ് ശിവൻ, നടി വരലക്ഷ്മി, സംവിധായിക ഐശ്വര്യ രജനികാന്ത് മത്സരം കാണാൻ അഹമ്മദാബാദിൽ എത്തിയിരുന്നു. ചെന്നൈ സൂപ്പർ കിങ്സിന്റെ മത്സര ശേഷം വിജയാഹ്ലത്തിൽ നിൽക്കുന്ന വിഘ്നേഷ് ശിവൻ സാക്ഷി ധോണിക്കൊപ്പമുള്ള ചിത്രവും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.ചെന്നൈ സൂപ്പർ കിങ്സിന്റെ വിജയത്തിൽ നടിമാരായ തൃഷ, കീർത്തി സുരേഷ്, ഐശ്വര്യ ലക്ഷ്മി, ജ്യോതികൃഷ്ണ തുടങ്ങി നിരവധിപ്പേരാണ് ധോണിക്കും ടീമിനും ആശംസകളുമായി എത്തിയത്.

”നീണ്ട കാത്തിരിപ്പിന് വിരാമം, എന്തൊരു ഫൈനൽ…ഒരേയൊരു ടീം, ഒരേയൊരു മനുഷ്യൻ…ധോണി…മരിച്ചുപോകുന്നതുപോലെ തോന്നി, പക്ഷേ അവസാനം ഞങ്ങൾ വിജയം കണ്ടു. ജഡേജ നിങ്ങളൊരു റോക്ക്സ്റ്റാർ ആണ്.”സ്റ്റേഡിയത്തിൽ മത്സരം തത്സമയം കണ്ട ശേഷം നടി വരലക്ഷ്മി ശരത്കുമാർ കുറിച്ചു. വരലക്ഷ്മി ഐശ്വര്യ രജനികാന്തിനൊപ്പമാണ് എത്തിയത്.
Wattteeee finalsss..3 days long..totally worth the wait.. the tension..the madness..the love all for one game..one team..one man..#cricket #csk @msdhoni …my god I died today..but we did it..we are the champions..@imjadeja u rockstar.. every single player in our team we ???????? u pic.twitter.com/TsCuRW4tFc
— ???????????????????????????????????? ???????????????????????????????????????????? (@varusarath5) May 29, 2023











