പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നായിക നടിയാണ് തമന്ന. നിരവധി ചിത്രങ്ങളിൽ കൂടിയാണ് താരം പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം വളരെ പെട്ടന്ന് ആണ് തമന്ന ആരാധകരെ സ്വന്തമാക്കിയത്. നിരവധി ചിത്രങ്ങളിൽ വളരെ കുറഞ്ഞ സമയം കൊണ്ട് അഭിനയിച്ച താരം വളരെ വേഗം തന്നെ തെന്നിന്ത്യൻ നായികമാരുടെ ഇടയിൽ സ്ഥാനം നേടുകയായിരുന്നു. വളരെ പെട്ടന്ന് ആയിരുന്നു സിനിയിൽ ഉള്ള താരത്തിന്റെ വളർച്ച. കഴിവ് കൊണ്ടും ആകാര ഭംഗി കൊണ്ടും തമന്നയെ കടത്തി വെട്ടാൻ മറ്റൊരു നായിക നടിയും ഇല്ല എന്ന് തന്നെ പറയാം. കാരണം അത്രത്തോളും സൗന്ദര്യ സങ്കൽപ്പങ്ങൾ ഒത്തിണങ്ങിയ നായികനടിയാണ് തമന്ന. അഭിനയിച്ച പല ചിത്രങ്ങളും സൂപ്പർ ഹിറ്റ് ആയതോടെ താരത്തിന്റെ താരമൂല്യവും ഉയരുകയായിരുന്നു.
ഇന്ന് ഒരുപിടി നല്ല ചിത്രങ്ങളുമായി തന്റെ അഭിനയ ജീവിതം മുന്നോട്ട് കൊണ്ട് പോകുകയാണ് തമന്ന. എന്നാൽ അടുത്തിടെ ആണ് താരം മലയാള സിനിമയിലേക്ക് തുടക്കം കുറിക്കുന്നത്. ദിലീപ് ചിത്രം ബാദ്രയിൽ കൂടിയാണ് താരം മലയാളത്തിലേക്ക് വരുന്നത്. ചിത്രത്തിന്റെ വർക്കുകൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ താരം വിവാഹത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ സിനിമയിലേക്ക് വരുന്ന സമയത്ത് നായിക മാരുടെ കരിയർ ഒരു എട്ട് പത്ത് വർഷങ്ങൾ ആയിരുന്നു. ഞാൻ അത് വെച്ച് കണക്ക് കൂട്ടിയപ്പോൾ ഒരു മുപ്പത് വയസ്സ് ഒക്കെ ആകുമ്പോഴേക്കും എന്റെ കരിയർ തീരും.
അപ്പോൾ മുപ്പത് വയസിന് ശേഷം വിവാഹം ഒക്കെ കഴിച്ച് രണ്ടു കുട്ടികൾ ഒക്കെയായിട്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകുമെന്നൊക്കെയാണ് ഞാൻ കരുതിയത്. സത്യത്തിൽ മുപ്പത് വയസ്സിന് ശേഷം ഞാൻ എന്റെ ജീവിതം പ്ലാൻ ചെയ്തിട്ടില്ല എന്നതാണ് സത്യം. എന്നാൽ ഇപ്പോഴും ഞാൻ അഭിനയത്തിൽ തന്നെ തുടരുന്നു. അത് കൊണ്ട് തന്നെ ഇത് എനിക്ക് എന്റെ രണ്ടാം ജന്മമാണ്. ഇന്ന് ഞാൻ ഒരു കുഞ്ഞിനെ പോലെ എന്റെ കരിയർ ആദ്യം മുതൽ പ്ലാൻ ചെയ്തു വരുകയാണ്. വിവാഹം എപ്പോഴാണ് കഴിക്കേണ്ടത് എന്ന് നമ്മൾ ആണ് തീരുമാനിക്കേണ്ടത്. കാരണം വിവാഹം എന്ന് പറയുന്നത് വലിയ ഒരു ഉത്തരവാദിത്വം ആണ് എന്നുമാണ് തമന്ന പറയുന്നത്.