മലയാള സിനിമയിൽ പ്രേക്ഷകർക്ക് സുപരിചിതനായ നടൻ ആണ് ചെമ്പിൽ അശോകൻ, ഇപ്പോൾ താരം ഒരു സിനിമക്ക് വേണ്ടി ഒരുപാടു സിനിമകൾ നഷ്ട്ടപെട്ടു എന്ന് പറയുകയാണ് ഒരു അഭിമുഖ്ത്തിൽ, ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിൽ അഭിനയിക്കാൻ ന്യൂസിലാന്റിൽ പോയതുകൊണ്ട് തനിക്കു ഒമ്പതോളം സിനിമകൾ നഷ്ട്ടപെട്ടു, നടൻ പറയുന്നു.

അയ്യോ ഇനിയും വിദേശവാസം വേണ്ട ആ ഒരു സിനിമക്ക് വേണ്ടി വിദേശത്തുപോയതുകൊണ്ടല്ലേ എനിക്ക് ചാർളി ഉൾപ്പെടെയുള്ള മറ്റു സിനിമകൾ നഷ്ട്ടപെട്ടത്, എന്നാൽ അതിൽ സങ്കടമില്ല എന്നും താരം ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു. ഞാൻ നാട്ടിൽ നിന്നും കൂടുതൽ മാറിനിന്നിട്ടുള്ളതും ലൈഫ് ഓഫ് ജോസൂട്ടി വേണ്ടിയാണ്.

ആ ഒൻപത് ചിത്രങ്ങൾ എന്ന് പറയുന്നത് വരുമാനം ഇല്ലാത്ത എനിക്കൊരു ആശ്വാസം ആണ്, ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തു തന്നെ ചിത്രം ന്യൂസിലാന്റിൽ വെച്ചായിരിക്കും എന്ന് എന്നോട് പറഞ്ഞു, ആ സമയം എനിക്ക് ഒൻപത് ചിത്രങ്ങളിൽ കമ്മിറ്റ്മെന്റ് ചെയ്യ്തിരുന്നു, പക്ഷെ ലൈഫ് ഓഫ് ജോസൂട്ടിയുടെ ഷൂട്ടിങ്ങിനായി വിദേശത്തേക്ക് പോയപോളെക്കും മറ്റു ചിത്രങ്ങൽ നഷ്ട്ടമായി ചെമ്പിൽ അശോകൻ പറയുന്നു.












