സൂപ്പർതാരത്തിനും കുടുംബത്തിനുമൊപ്പം 90കളിലെ താരസുന്ദരി ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് ഉൾപ്പടെ പ്രിയങ്കരിയായ തെന്നിന്ത്യൻ താരസുന്ദരിയാണ് രാധിക ശരത്കുമാർ. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്.

സൂപ്പർസ്റ്റാർ മോഹൻലാലിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ‘മോഹൻലാലിനും കുടുംബത്തിനുമൊപ്പം ചെലവഴിച്ച ഒരു വൈകുന്നേരം’ എന്ന അടികുറിപ്പോടെയാണ് രാധിക ചിത്രങ്ങൾ ഷെർ ചെയ്തത്. മോഹൻലാലിന്റെ ഭാര്യ സുചിത്രയെയും ചിത്രങ്ങളിൽ കാണാം.

ഒട്ടനവധി ലൈക്കുകളും കമ്മന്റുകളുമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 1985 ൽ പുറത്തിറങ്ങിയ ‘കൂടുംതേടി’ എന്ന ചിത്രത്തിലെ രാധിക- മോഹൻലാൽ ജോഡിയും, ‘വാചാലമെൻ മൗനവും’ എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ട ഒരിടവേളയ്ക്കു ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയാണ് ഇരുവരും ഒരുമിച്ചെത്തിയ ചിത്രം.