ആ സമയത്ത് രാത്രിയില്‍ അമ്പലത്തില്‍ പോയിരിക്കും!! വിദ്യാ ബാലന്‍

മലയാള സിനിമയില്‍ തുടങ്ങി ബോളിവുഡിന്റെ സ്വന്തം നായികയായി മാറിയ താരമാണ് നടി വിദ്യാ ബാലന്‍. ബോളിവുഡിലെ നായികാ സങ്കല്പ്പങ്ങളെ തിരുത്തിയ മലയാളത്തിന്റെ അഭിമാന മുഖമാണ് വിദ്യ. ബോള്‍ഡായ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയത്തിലേറിയ നായികയാണ്…

മലയാള സിനിമയില്‍ തുടങ്ങി ബോളിവുഡിന്റെ സ്വന്തം നായികയായി മാറിയ താരമാണ് നടി വിദ്യാ ബാലന്‍. ബോളിവുഡിലെ നായികാ സങ്കല്പ്പങ്ങളെ തിരുത്തിയ മലയാളത്തിന്റെ അഭിമാന മുഖമാണ് വിദ്യ. ബോള്‍ഡായ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയത്തിലേറിയ നായികയാണ് വിദ്യ. പലരെയും പോലത്തന്നെ പ്രതിസന്ധികളിലൂടെ കടന്നാണ് വിദ്യയും കരിയറില്‍ തന്റേതായ ഇടം കണ്ടെത്തിയത്.

സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെടുകയും, കാസ്റ്റ് ചെയ്തത് നടക്കാത്ത സാഹചര്യമൊക്കെ താരം അതിജീവിച്ചാണ് ഇന്നത്തെ നിലയിലേക്ക് എത്താനായത്. അത്തരം താന്‍ നേരിട്ട ഒരു സാഹചര്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

വിദ്യയുടെ കരിയറില്‍ ആദ്യ ചിത്രങ്ങളില്‍ ഒന്നായിരുന്നു മോഹന്‍ലാല്‍ നായകനായ ലോഹിതദാസ് ചിത്രം ചക്രം. എന്നാല്‍ ആ സിനിമ നടന്നില്ല. അതോടെ തെന്നിന്ത്യന്‍ സിനിമാലോകം ‘കറുത്ത പൂച്ച’ എന്ന് തന്നെ മുദ്രകുത്തിയെന്നും വിദ്യ പറയുന്നു.

മാത്രമല്ല പിന്നാലെ പല പ്രോജക്ടുകളില്‍ നിന്നും വിദ്യ ഒഴിവാക്കപ്പെട്ടു, അതോടെ കടുത്ത നിരാശയിലായെന്ന് താരം പറയുന്നു. ആ സമയത്ത് വീടിനടുത്തുള്ള ഒരു ക്ഷേത്രത്തില്‍ പോയാണ് ആ വിഷമങ്ങള്‍ പറഞ്ഞു തീര്‍ത്തിരുന്നതെന്ന് താരം പറയുന്നു.

‘മൂന്ന് വര്‍ഷത്തിനിടയില്‍, പാതിവഴിയില്‍ നിന്നുപോയ രണ്ടു സിനിമകള്‍ എന്റെ കരിയറിലുണ്ടായി. കാസ്റ്റ് ചെയ്ത ശേഷം ഒഴിവാക്കിയ ഒമ്പത് സിനിമകളും ഒരാഴ്ചയോളം ഷൂട്ടിങ് കഴിഞ്ഞിട്ട് എന്നെ മാറ്റുന്ന ഒരു സാഹചര്യവും ഉണ്ടായി. വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു അത്. ഞാന്‍ ഒരുപാട് പ്രാര്‍ത്ഥിക്കുന്ന ആളാണ്, ഈ സംഭവങ്ങള്‍ എന്നെ തകര്‍ത്തു. ചെമ്പൂരിലെ വീടിനോട് ചേര്‍ന്ന് ഒരു സായിബാബ മന്ദിരം ഉണ്ടായിരുന്നു, രാത്രിയില്‍ ആരുമില്ലാത്ത സമയത്ത് ഞാന്‍ അവിടെ പോയിയിരിക്കുമായിരുന്നെന്ന് വിദ്യ പറയുന്നു.

‘ഞാന്‍ അവിടെ ഇരുന്ന് ബാബയുമായി സംസാരിക്കും, ഇതിനു വേണ്ടിയാണെങ്കില്‍ എനിക്ക് എന്തിനാണ് പ്രതീക്ഷ നല്‍കിയതെന്ന് ചോദിച്ചു. എനിക്ക് അത് മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഞാന്‍ ഒരു തെറ്റും ചെയ്തിരുന്നില്ല, ഞാന്‍ ചെയ്യാത്ത കാര്യത്തിന് ശിക്ഷിക്കപ്പെടുന്നത് പോലെ എനിക്ക് തോന്നി’, വിദ്യ പറയുന്നു.

ആ സമയത്ത് 70-ഓളം പരസ്യങ്ങളില്‍ നിന്നും ഒഴിവാക്കപ്പെട്ടു. ഒരു ആന്തോളജി ഷോയില്‍ ഇര്‍ഫാന്‍ ഖാനൊപ്പം പ്രവര്‍ത്തിച്ചതും എന്നാല്‍ തന്റെ എപ്പിസോഡ് കാണിക്കാതെ പോയി. താനെന്ന വ്യക്തി ശരിക്കും എന്താണെന്ന് മനസിലാക്കാന്‍ ആ സാഹചര്യങ്ങളൊക്കെ സഹായിച്ചെന്ന് വിദ്യാ ബാലന്‍ പറഞ്ഞു.

വിദ്യയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഒരു മര്‍ഡര്‍ മിസ്റ്ററി ഴോണറിലുള്ള ചിത്രമാണിത്. ജൂലൈ ഏഴിനാണ് ചിത്രത്തിന്റെ റിലീസ്. ഒരു ഡിറ്റക്ടീവായിട്ടാണ് ചിത്രത്തില്‍ വിദ്യാ ബാലന്‍ വേഷമിടുന്നത്.

ജല്‍സയാണ് വിദ്യാ ബാലന്റേതായി ഏറ്റവും ഒടുവില്‍ തിയ്യേറ്ററിലെത്തിയ ചിത്രം. നീയത് ആണ് താരത്തിന്റേതായി അണിയറയിലൊരുങ്ങുന്ന ചിത്രം. സുരേഷ് ത്രിവേണി ആണ് ചിത്രം സംവിധാനം ചെയ്തത്.