തക്കാളിവിലയെ ട്രോളി ശില്പഷെട്ടി ശില്പഷെട്ടിയെ ട്രോളി സോഷ്യൽമീഡിയ

പിടിതരാത്ത വിധം തക്കാളി വിലനമ്മുടെ രാജ്യത് ഇങ്ങനെ കുതിച്ചുകൊണ്ടിരിക്കുകയാണ്. പല കച്ചക്കറിക്കടകളിലും തക്കാളിയും ഇഞ്ചിയും കാണാനേ ഇല്ല.തക്കാളി വിട്ടു കോടീശ്വരനായ കര്ഷകന്റെയും തക്കാളിക്ക് ഗുർഡ്സിനെ വെച്ച കച്ചവടക്കാരന്റെയും തക്കാളിക്ക് വേണ്ടി നടന്ന കൊലപാതകങ്ങളുമൊക്കെ വലിയ വാർത്തയായിരുന്നു. വീണ്ടും ഒരു തക്കാളി കഥ തന്നെയാണ് വൈറലായിരിക്കുന്നത്. അതും ബോളിവുഡിൽ നിന്ന് . സാധാരണക്കാര്‍ വിലക്കയറ്റത്തില്‍ വലയുമ്പോൾ സിനിമാതാരങ്ങള്‍ അടക്കമുള്ളവര്‍ തക്കാളിയുടെ പൊള്ളുന്ന വിലക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ തക്കാളിയെക്കുറിച്ചുള്ള വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

Shilpa shetty

യുകെയില്‍ ഷോപ്പിംഗ് നടത്തുന്നിനിടെ തക്കാളി വിലക്കയറ്റത്തെക്കുറിച്ച് സംസാരിച്ച ശില്‍പക്ക് ട്രോളോട് ട്രോളാണ്കി ട്ടിക്കൊണ്ടിരിക്കുന്നത്.ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും തക്കാളി വാങ്ങുവീഡിയോയാണ് ശില്‍പ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത് . ഓരോ തവണയും തക്കാളി എടുക്കാൻ ശ്രമിക്കുമ്പോൾ, ശില്പ ഷെട്ടിയുടെ ധട്കണ് എന്ന സിനിമയിലെ ഡയലോഗാണ് പശ്ചാത്തലത്തിൽ കേൾക്കുന്നത്.എന്നെ തൊടാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു. നിനക്ക് എന്നെ തൊടാൻ അവകാശവുമില്ല എന്നാണ് ഡയലോഗ്; ഇത് കേൾക്കുന്ന ശില്പ ഷെട്ടി തക്കാളി തിരികെ റാക്കിലേക്ക് വെക്കുന്നതാണ് വീഡിയോ. ശില്‍പയെ പരിഹസിച്ച് നിരവധി കമന്‍റുകളും പ്രതികരണങ്ങളുമാണ് എത്തികൊണ്ടിരിക്കുന്നതെ. യുകെയിൽ ഷോപ്പിംഗ് നടത്തുമ്പോഴാണോ ഇന്ത്യയിലെ വിലക്കയറ്റത്തെ കുറിച്ച് സംസാരിക്കുന്നത് എന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ബ്രിട്ടീഷ് ഗ്രോസറി ശൃംഖലയായ ടെസ്കോയിലാണ് റീല് ചിത്രീകരിച്ചിരിക്കുന്നതെന്നും ആളുകൾ കണ്ടെത്തി. അതും വിമര്ശനത്തിനിടയാക്കുന്നുണ്ട്. വിലക്കയറ്റം സാധാരണക്കാരെയാണ് ബാധിക്കുന്നതെന്നു താങ്കളെ പോലെയുള്ള സെലിബ്രിറ്റികൾക്ക് എവിടെ നിന്ന് വേണമെങ്കിലും തക്കാളി വാങ്ങാം എന്നുമാണ് വിമർശകർ പറയുന്നത്. ഈയിടെ നടന്‍ സുനില്‍ ഷെട്ടിയും തക്കാളിയുടെ വിലക്കയട്ടതിനെരിരെ രംഗത്ത് വന്നിരുന്നു. തക്കാളി വില വര്‍ധനവ് തന്‍റെ അടുക്കളയെയും ബാധിച്ചെന്നാണ് ഹോട്ടലുടമ കൂടിയായ നടന്‍ പറഞ്ഞത്.

“എന്‍റെ ഭാര്യ ഒന്നോ രണ്ടോ ദിവസത്തേക്കുള്ള പച്ച ക്കറികൾ മാത്രമേവാങ്ങാറുള്ള.ഫ്രഷായിട്ടുള്ള പച്ചക്കറികള്‍ കഴിക്കാനാണ് ഞങ്ങള്‍ക് ഇഷ്ടം. ഈ ദിവസങ്ങളിൽ തക്കാളിയുടെ വില കുതിച്ചുയരുകയാണ്, ഇത് നമ്മുടെ അടുക്കളയെയും ബാധിച്ചു.ഈ ദിവസങ്ങളിൽ ഞാൻ കഴിക്കുന്നത് കുറവാണ്. ഞാനൊരു സൂപ്പർ സ്റ്റാറായതിനാൽ ഇതൊന്നും എന്നെ ബാധിക്കില്ലെന്ന് ആളുകൾ ചിന്തിച്ചേക്കരുതെന്നും അഭിമുഖത്തിൽ സുനിൽ ഷെട്ടി പറഞ്ഞിരുന്നു. എന്തായാലും ട്രോളുകൾക്കിടയിലും 22 ദശലക്ഷത്തിലധികം പേരാണ് ശില്പ ഷെട്ടിയുടെ ഈ വീഡിയോ കണ്ടത്. ശരീരപരിചരണത്തെ കുറിച്ചും യോഗയെ കുറിച്ചുമുള്ള ശില്പയുടെ വർക്കൗണ്ട് വീഡിയോകൾക്ക് ഇന്ത്യൻ എന്ന പോലെ തന്നെ പാശ്ചാത്യലോകത്ത് ആരാധകരേറെയാണ്. ആരോ​ഗ്യകരമായ ഇന്ത്യൻ ജീവിതചര്യയുടെ ആഗോള അംബാസിഡറായാണ് മിക്കപ്പോഴും ശില്പ വിദേശമാധ്യമങ്ങളിൽ ചിത്രീകരിക്കപെടുന്നത്.

shilpa shetty