ഭാര്യയുമായുള്ള ബന്ധം അവസാനിപ്പിച്ച് വിനായകൻ

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് വിനായകൻ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം നിരവധി ചിത്രങ്ങളിൽ ആണ് അഭിനയിച്ചിട്ടുള്ളത്. അഭിനയിച്ചിട്ടുള്ള ചിത്രങ്ങളിൽ എല്ലാം വ്യത്യസ്തമായ അഭിനയ രീതി കൊണ്ടും സംസാര രീതി…

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് വിനായകൻ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം നിരവധി ചിത്രങ്ങളിൽ ആണ് അഭിനയിച്ചിട്ടുള്ളത്. അഭിനയിച്ചിട്ടുള്ള ചിത്രങ്ങളിൽ എല്ലാം വ്യത്യസ്തമായ അഭിനയ രീതി കൊണ്ടും സംസാര രീതി കൊണ്ടും വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. നെഗറ്റീവ് വേഷങ്ങൾ ആണ് താരം കൂടുതലും ചെയ്തത് എങ്കിലും ഹാസ്യ കഥാപാത്രങ്ങളും തന്റെ കൈകളിൽ ഭദ്രമാണെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങളിൽ ആണ് താരം ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് എത്തിയത്. അതിൽ പ്രധാനപ്പെട്ട ഒന്ന് ചതിക്കാത്ത ചന്തു ആണ്.

Vinayakan

എന്നാൽ വിനായകന് ഏറ്റവും കൂടുതൽ ആരാധകരെ നേടിക്കൊടുത്ത ചിത്രമാണ് ആട്. ചിത്രത്തിലെ ഡ്യൂടിനെ ആരാധകർ അത്ര പെട്ടന്ന് ഒന്നും മറക്കാൻ വഴിയില്ല. സ്വാഭാവികമായ അഭിനയവും നർമ്മം കലർന്ന സംസാരവും എല്ലാ താരത്തിനെ കൂടുതൽ ജനപ്രീതി നേടാൻ സഹായിച്ചു എന്നതാണ് സത്യം. അതിനു ശേഷം സോഷ്യൽ മീഡിയയിൽ ഒരു വലിയ ആരാധക കൂട്ടം തന്നെ വിനായകന് ഉണ്ട്. എന്നാൽ കഴിഞ്ഞ ദിവസം വിനായകൻ ഉമ്മൻ ചാണ്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. വളരെ മോശം രീതിയിൽ ആണ് ഉമ്മൻ ചാണ്ടിയുടെ മരണത്തെ കുറിച്ച് വിനായകൻ സംസാരിച്ചത്. ഇത് താരത്തിന് നിരവധി വിമര്ശകരെയാണ് നേടി കൊടുത്തത്.

എന്നാൽ ഇപ്പോൾ വിനായകൻ തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താനും ഭാര്യയും തമ്മിലുള്ള സകല ബന്ധങ്ങളും ഇന്നത്തോടെ അവസാനിച്ചു എന്നും ഇനി തങ്ങൾ തമ്മിൽ യാതൊരു ബന്ധവും കാണില്ല എന്നുമാണ് വിനായകൻ അറിയിച്ചിരിക്കുന്നത്. ഇന്ന് ഈ നിമിഷം മുതൽ ഞാനും എന്റെ ഭാര്യയും തമ്മിലുള്ള എല്ലാ ഭാര്യ ഭർതൃ ബന്ധവും അത് മാനസികമായും നിയമപരമായും ഉള്ളത് അവസാനിച്ചു എന്നും ഇനി മുതൽ ഞങ്ങൾ രണ്ടു വ്യക്തികൾ ആണെന്നും തമ്മിൽ യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല എന്നുമാണ് വിനായകൻ പറഞ്ഞിരിക്കുന്നത്. വിനായകന്റെ ഈ വാക്കു കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരും.