ദിലീപ് തന്റെ മരണം ആഗ്രഹിച്ചു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

സമയം നീട്ടിക്കൊണ്ടു പോവുക, തനിക്ക് ചികിത്സ ലഭിക്കുന്നത് നിഷേധിക്കുക, തുടങ്ങിയവയെല്ലാം പല പദ്ധതികളിലൂടെ ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചുവെന്നും ആരോപിക്കുന്നു.നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ രംഗത്ത് വന്നിരിക്കുകയാണ്. ദിലീപ് തന്റെ മരണം ആഗ്രഹിച്ചിരുന്നു എന്നാണ് ബാലചന്ദ്ര കുമാർ ഇപ്പോൾ വെളിപ്പെടുത്തുന്നത്.നിരന്തരം ദിലീപിൽ നിന്നും ഭീഷണി നേരിട്ടിരുന്നുവെന്ന് ബാലചന്ദ്ര കുമാര്‍ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയിരിക്കുന്നത്.പ്രോസിക്യൂഷന്‍ കേസ് വലിച്ചു നീട്ടുന്നുവെന്നാണ് പലപ്പോഴും സുപ്രീം കോടതിയില്‍ പറഞ്ഞിട്ടുള്ളത്. താന്‍ കൃത്യമായി മൊഴി പറയാന്‍ എത്തുന്നില്ല രോഗം അഭിനയിക്കുന്നു എന്നതാണ് അവര്‍ പറയുന്നത്.കേസിന്റെ പുരോഗതി കോടതി ആരാഞ്ഞപ്പോള്‍ തന്നെ എത്ര ദിവസം വിസ്തരിക്കണമെന്ന് ചോദിച്ചിരുന്നു. നാല് ദിവസം മതിയെന്നാണ് സുപ്രീം കോടതിയില്‍ അന്ന്പ റഞ്ഞത്.

നാല് ദിവസം കഴിഞ്ഞ് അതിന്റെ ഇരട്ടി സമയം എടുത്തിട്ടു പോലും അവര്‍ വിസ്തരിക്കുന്നത് അവസാനിപ്പിക്കുന്ന ലക്ഷണമില്ലായിരുന്നു. ചികിത്സ കഴിഞ്ഞാണ് പലപ്പോഴും കോടതിയില്‍ വന്നിരുന്നത്.കേസ് അവസാനിപ്പിക്കുന്നതിന് മുന്‍പ് കോടതിയില്‍ വേദനയോട് കൂടി പറഞ്ഞു തന്നെ ഈ കേസില്‍ നിന്ന് ഒഴിവാക്കി തരുമോയെന്ന്. ക്രോസിംഗ് എന്തുകൊണ്ടാണ് നീട്ടിക്കൊണ്ടു പോകുന്നതെന്ന് ആര്‍ക്കും കോടതിക്ക് പോലും മനസ്സിലായെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.സമയം നീട്ടിക്കൊണ്ടു പോവുക, തനിക്ക് ചികിത്സ ലഭിക്കുന്നത് നിഷേധിക്കുക, ആശുപത്രിയില്‍ പോകാതിരിക്കാനുള്ള സമ്മര്‍ദത്തില്‍ എത്തിക്കുക തുടങ്ങിയവയെല്ലാം പല പദ്ധതികളിലൂടെ ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചുവെന്നും ബാലചന്ദ്രകുമാർ ആരോപിക്കുന്നു.

Balachandra Kumar

അവര്‍ അത് നടപ്പിലാക്കി. അത് എനിക്ക് വേദന നല്‍കിയ കാര്യമാണ്.കേസുമായി ബന്ധപ്പെട്ട് ആരുമായും ഇതുവരെയും ആശയവിനിമയം നടത്തിയിട്ടില്ല. മറ്റു സാക്ഷികളെ കണ്ടിട്ടില്ല എന്നും ബാലചന്ദ്രകുമാർ പറയുന്നു.കോടതി വരാന്തയില്‍ വെച്ച്‌ സാക്ഷിയായ സായി ശങ്കറിനെ കണ്ടിട്ടുണ്ട്.ദിലീപിനെ തകര്‍ത്തിട്ട് ഒന്നും നേടാനില്ലെന്നും ബാലചന്ദ്ര കുമാര്‍ കൂട്ടിച്ചേര്‍ത്തു.