അറസ്റ് ചെയ്യ്ത മൈക്കിനെ ജാമ്യത്തിലിറക്കാൻ സ്പീക്കറിന് മാത്രമേ കഴിയൂ, സന്ദീപ് സേനൻ 

കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ മന്ത്രി പിണറായി വിജയൻ സംസാരിക്കുമ്പോൾ മൈക്ക് കേടായി അതിനെ തുടർന്ന് പോലീസ് കേസ് എടുത്തു. ഈ ഒരു കാര്യത്തെ പരിഹസിച്ചു കൊണ്ട് നിർമാതാവ് സന്ദീപ് സേനൻ സോഷ്യൽ മീഡിയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറൽ ആകുന്നത്. കുറിപ്പ് ഇങ്ങനെ.. അറസ്റ്റിലായ മൈക്കിനെ ജാമ്യത്തിലിറക്കാൻ സ്പീക്കറിനെ മാത്രമേ കഴിയൂ സ്‌പീക്കർ എന്നുദ്ദേശിച്ചത് കോളാമ്പിയെ ആണ്

മൂകരായിരിക്കുന്ന ന്യായികരണ തൊഴിലാളികളുടെ കോളാമ്പി ഫ്രീ ആണ്, ആർക്കുമെടുത്തു പെരുമാറാ൦ , ഉണരൂ ഉപഭോക്താവ് ഉണരൂ,ഇതായിരുന്നു നിർമാതാവ് സന്ദീപ് സേനന്റെ വാക്കുകൾ.തൊണ്ടി മുതലും ദൃക്‌സാക്ഷിയും, സൗദി വെള്ളക്ക, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്നി ചിത്രങ്ങളുടെ നിർമ്മാതാവാണ് സന്ദീപ്

പൃഥ്വിരാജ് അഭിനയിക്കുന്ന വിലായത് ബുദ്ധ ആണ് സന്ദീപ് സേനൻ അവസാനമായി നിർമ്മിക്കുന്ന ചിത്രം. എന്നാൽ ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ ആരോ മനപൂർവം മൈക്ക് കേടാക്കിയതാണ് എന്നുള്ള കാര്യവും പോലീസ് പറയുന്നു.