കാടിന് നടുവിലുള്ള വെള്ളച്ചാട്ടത്തിൽ നീന്തി കളിച്ച് പ്രിയ നായിക

നിരവധി ആരാധകർ  ഉള്ള താരമാണ് അമല പോൾ. ചുരുങ്ങിയ സമയം കൊണ്ടാണ് താരം സിനിമയിൽ സജീവമായിവന്നത് . മലയാളത്തിൽ കൂടാതെ തമിഴിലും നിരവധി അവസരങ്ങൾ ആണ് താരത്തിനെ തേടി വന്നത്. അതെല്ലാം മികച്ച രീതിയിൽ തന്നെ മികവുറ്റതാക്കി മാറ്റാൻ അമല പോളിന് കഴിഞ്ഞു. നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമായ അമല പങ്കുവെക്കുന്ന ചിത്രത്തിനെതിരെ വിമർശനങ്ങൾ ഉയരാറുണ്ട്. അവ എല്ലാം തന്നെ അതിന്റേതായ രീതിയിൽ തന്നെ കൈകാര്യം ചെയ്യാനുള്ള കഴിവും അമല പോളിനു ഉണ്ട്. തന്റെ നിലപാടുകളും ചിന്തകളും യാതൊരു മടിയും കൂടാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട് താരം.

സോഷ്യൽ മീഡിയയിൽ സജീവമായ താരം കുറച്ച് നാളുകൾ ആയി അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. എന്നാൽ അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത താൻ ഇപ്പോൾ ആത്മീയതയുടെ വഴിയിൽ ആണെന്ന് കുറച്ച് നാളുകൾക്ക് മുൻപ് അമല പോൾ തന്നെ തുറന്നു പറഞ്ഞിരുന്നു. അതിനു ശേഷം ബാലി യാത്രയ്ക്കിടയിൽ ഉള്ള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. വളരെ പെട്ടന്ന് തന്നെ ഈ ചിത്രങ്ങൾ എല്ലാം ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നിരവധി പേരാണ് അമലയോട് ബാലി യാത്രയിലെ വിശേഷങ്ങൾ തിരക്കി വന്നത്.

എന്നാൽ ഇപ്പോൾ അമല അടുത്തിടെ പങ്കുവെച്ച ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കാടിന്റെ നടുവിൽ ഉള്ള വെള്ളച്ചാട്ടത്തിൽ കളിക്കുന്ന ചിത്രങ്ങൾ ആണ് അമല ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. തനിക്ക് കാട് എന്നും വളരെ പ്രീയപെട്ടത് ആന്നെന്നു ഉള്ള തലക്കെട്ടു പങ്കുവെച്ചുകൊണ്ടാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ അവസരം കുറഞ്ഞതോടെ വീണ്ടും ശ്രദ്ധിക്കപ്പെടാൻ വേണ്ടിയുള്ള തന്ത്രമാണോ ഇതെന്നും, തിരിച്ച് അഭിനയത്തിലേക്ക് വരണമെങ്കിൽ ചാൻസ് ചോദിച്ചാൽ പോരെ, ഇങ്ങനെ ചിത്രങ്ങൾ പങ്കുവെക്കണോ എന്ന് തുടങ്ങിയ കമെന്റുകളാണ് സോഷ്യൽ മീഡിയയിൽ നിന്ന് വരുന്നത്.