അച്ഛൻ അല്ലാതെ ഇഷ്ടമുള്ള നടൻ ആര്?,തന്ത്രപരമായി ഉത്തരം പറഞ്ഞ് ദുൽഖർ

യുവതലമുറയുടെ പ്രിയങ്കരനായ താരമാണ് ദുൽഖർ സൽമാൻ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബൽ ഇല്ലാതെ തന്നെ ഏറെ ആരാധകരുള്ള നടനാണ് DQ ഇന്ന്. മലയാളത്തിലെ പാൻ ഇന്ത്യൻ താരം  ആരെന്ന ചോദ്യത്തിന് ദുൽഖർ  സൽമാൻ  എന്നാണീ എല്ലാവരും പറയുന്നതും.ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താരം നൽകിയ മറുപടിയാണ് വൈറലായിരിക്കുന്നത്. അഭിമുഖത്തിൽ തനറെ ഇഷ്ടതാരത്തെക്കുറിച്ചാണ്ദുല്‍ഖര്‍  വെളിപ്പെടുത്തിയത്. അച്ഛന്‍ അല്ലാതെ ഏറ്റവും പ്രിയപ്പെട്ട ഒരു നടന്‍ ആര് എന്നായിരുന്നു ചോദ്യം. വളരെ ബുദ്ധിമുട്ടാണ് അത് തെരഞ്ഞെടുക്കാന്‍ എന്നായിരുന്നു ദുല്‍ഖറിന്‍റെ ആദ്യ മറുപടി. എന്നാൽ അത് ഏൽക്കാതെ വന്നതോടെ ദുൽഖർ തന്ത്രപരമായി മറുപടി പറഞ്ഞു. അന്തര്‍ദേശീയ സിനിമയില്‍ നിന്നോ എവിടെ നിന്നോ ആവാമെന്ന് പറഞ്ഞതോടെ താരത്തിന് ആശ്വാസമായി. പിന്നീട് കൂളായി രണ്ട് ഹോളിവുഡ് അഭിനേതാക്കളുടെ പേരുകള്‍ പറയുകയായിരുന്നു. ബ്രാഡ് പിറ്റ്, മാത്യു മകോണഹേ എന്നീ പേരുകളാണ് ദുല്‍ഖര്‍ പറഞ്ഞത്.ബ്രാഡ് പിറ്റ്. വളരെ കൂള്‍ ആണ് അദ്ദേഹം.

അദ്ദേഹത്തിന്‍റെ സൗന്ദര്യത്തെക്കുറിച്ചാണ് നമ്മള്‍ പലപ്പോഴും പറയാറ്. പക്ഷേ അദ്ദേഹം ഗംഭീര വര്‍ക്ക് ആണ് ചെയ്യുന്നത്. മാത്യു മകോണഹേയാണ് മറ്റൊരാള്‍. ഞാന്‍ ഗ്രീന്‍‌ലൈറ്റ്സ് എന്ന അദ്ദേഹത്തിന്‍‌റെ പുസ്തകം വായിച്ചുകൊണ്ടിരിക്കുകയാണ്. വളരെ വ്യത്യസ്തനാണ് അദ്ദേഹം. ജീവിതാനുഭവങ്ങള്‍ക്കുവേണ്ടി ഇറങ്ങിപ്പുറപ്പെടുകയും അത് പ്രകടനങ്ങളിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന നടന്‍”, ദുല്‍ഖര്‍ പറഞ്ഞു.ദുൽഖറിന്‌‍റേതായി അടുത്ത് റിലീസിനൊരുങ്ങുന്ന ചിത്രം “കിംഗ് ഓഫ് കൊത്തയാണ്”. ഓണം റിലീസ് ആി എത്തുന്ന ചിത്രത്തിന്‍റെ സംവിധാനം അഭിലാഷ് ജോഷിയാണ്. ഷബീർ കല്ലറയ്ക്കല്‍, ചെമ്പൻ വിനോദ്, പ്രസന്ന, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ, വടചെന്നൈ ശരൺ, ശാന്തി കൃഷ്ണ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസും ചേർന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം നിമീഷ് രവി, സംഗീതം ജേക്സ്‌ ബിജോയ്, ഷാൻ റഹ്മാൻ. പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന ചിത്രം കേരളത്തില്‍ നാനൂറില്‍ അധികം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അതെ സമയം  ദുൽഖർ സൽമാൻ രാജ്കുമാർ റാവു എന്നിവർ പ്രധാന താരങ്ങളായി എത്തുന്ന ബോളിവുഡ് സീരിസ്   ഗൺസ് ആൻഡ് ഗുലാബ്സ് നാളെ മൂത്ത നെറ്ഫ്ലിക്സിൽ സ്ട്രീം ചെയ്തു തുടങ്ങും.കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തിലുള്ള സിരീസാണ് ഇത്.ആദര്‍ശ് ഗൗരവ്, ഗുല്‍ഷന്‍ ദേവയ്യ, സതീഷ് കൌശിക്, വിപിന്‍ ശര്‍മ്മ, ശ്രേയ ധന്വന്തരി, ടി ജെ ഭാനു എന്നിവരാണ് മറ്റു വേഷങ്ങള്‍ ചെയ്‍തിരിക്കുന്നതു. തൊണ്ണൂറുകള്‍ പശ്ചാത്തലമാക്കുന്ന ദുല്‍ഖിറിന്റെ സിരീസിന്‍റെ കഥ ഒരുക്കിയിരിക്കുന്നത് രാജ് നിദിമൊരുവും കൃഷ്‍ണ ഡികെയോടുമൊപ്പം സുമന്‍ കുമാര്‍ കൂടി ചേര്‍ന്നാണ്.ആര്‍ ബല്‍കി സംവിധാനം ചെയ്‍ത ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ എന്ന ബോളിവുഡ് ചിത്രമാണ് ദുല്‍ഖറിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ആര്‍ ബല്‍കിയുടെ തന്നെ രചനയില്‍ എത്തിയ ചിത്രമാണ് ഇത്. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് “ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്” ഒരുക്കിയിരുന്നത്.