എന്റെ ജീവിതത്തിൽ സ്വയം വെറുത്തുപോകുന്ന ഒരേ ഒരു കാര്യം അത് തന്നെയാണ്! അതിൽ വേറെ ഓപ്‌ഷനുകൾ ഇല്ല, ബാബുരാജ് 

വില്ലൻ വേഷങ്ങളിൽ നിന്നും  കോമഡി റോളിലേക്ക് എത്തിയ ഒരു നടൻ ആണ് ബാബു രാജ്, ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ’ എന്ന ചിത്രത്തിന്റെ ഭാഗമായി നടന്ന അഭിമുഖ്ത്തിൽ നടൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ…

വില്ലൻ വേഷങ്ങളിൽ നിന്നും  കോമഡി റോളിലേക്ക് എത്തിയ ഒരു നടൻ ആണ് ബാബു രാജ്, ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ’ എന്ന ചിത്രത്തിന്റെ ഭാഗമായി നടന്ന അഭിമുഖ്ത്തിൽ നടൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. താങ്കളുടെ ജീവിതത്തിൽ സ്വയം വെറുത്തുപോയ കാര്യമെന്താണ് എന്നാണ് അവതാരകൻ ചോദിച്ചത്, അതിനെ രസകരമായ മറുപടിയാണ് നടൻ നൽകിയിരിക്കുന്നത്.

എന്റെ ജീവിതത്തിൽ സ്വയം വെറുത്ത പോകുന്ന ഒരേ ഒരു കാര്യം അത് തന്നെ, സാധനം ഒന്നും കൈയിൽ ഇല്ലാതെ ഒന്നാം തീയതി ഇരിക്കുന്നത്, അയ്യോ അതാലോചിക്കാൻ കഴിയില്ല. അങ്ങനെ ഒരു അവസ്ഥ വരുമ്പോൾ ജീവിത൦ വെറുത്തുപോകുന്ന അവസ്ഥ ഉണ്ടാകും, അതിനെ വേറെ ഓപ്‌ഷനുകൾ ഒന്നും പറയാനില്ല  ചിരിച്ചു കൊണ്ട് ബാബുരാജ് പറയുന്നു. സില്ലി മോങ്കോസിനു നൽകിയ അഭിമുഖ്ത്തിലാണ് നടൻ ഈ കാര്യം വ്യക്തമാക്കിയത്.

നമ്മളുടെ നാട്ടിൽ മാത്രമേ ഈ ഒന്നാം തീയതി പരുപാടി, ഇനിയും സർക്കാർ എല്ലാം ജനകീയമാക്കാൻ പോകുന്നു എന്നാണ് പറയുന്നത്, ഈ ഗോവ പോലെ നമ്മളുടെ നാടും മാറണം, അത് ഞാൻ സ്വപ്നം  കണ്ടു തുടങ്ങി. വീടിനടുത്തുള്ള പെട്ടിക്കടയിൽ ഞാൻ ഒരാളെ ഒരു സാധനം വാങ്ങാൻ പറഞ്ഞു വിടുന്നു അയാൾ അവിടെ ഈ സാധനം ഇല്ല പകരം  വേറെയൊരെണ്ണം താരമെന്ന്‌ പറഞ്ഞു മറ്റൊരു സാധനം കൊടുത്തുവിടുന്നു ഇതൊക്കെ ഞാൻ കാണുന്ന സ്വപ്നത്തിൽ ഉണ്ട് ബാബുരാജ് പറയുന്നു.